പൂച്ചക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ
text_fieldsഅമ്പലപ്പുഴ: തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ പൂച്ചക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് മണിമന്ദിരത്തിൽ അനിൽകുമാറിെൻറ വീട്ടിലെ നാലുമാസം പ്രായമുള്ള പൂച്ചക്കാണ് ആലപ്പുഴ ജില്ല മൃഗാശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് വീടിനുമുന്നിൽ നിന്ന പൂച്ചയെ തെരുവുനായ ആക്രമിച്ചത്.
കടിയേറ്റ പൂച്ചയുടെ ആന്തരികാവയവങ്ങൾ പുറത്തുചാടി. വീട്ടുകാർ ഓടിയെത്തി മരണത്തോടടുത്ത പൂച്ചയെ അമ്പലപ്പുഴയിലെ മൃഗാശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഇവിടെ ശസ്ത്രക്രിയ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ജില്ല മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. അബ്ദുൽ വാഹിദ്, ഡോ. അഫ്സൽ, ഡോ. വിഷ്ണു സോമൻ എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി. രാത്രിയോടെ പൂച്ചയുടെ നില മെച്ചപ്പെട്ടു. അനിൽകുമാർ പശു, ആട്, കോഴി, താറാവ് കർഷകനാണ്. നാലുമാസം മുമ്പ് തെരുവിൽ ഉപേക്ഷിക്കപ്പെട്ട പൂച്ചയെ എടുത്തുവളർത്തിയതാണ്.
