കൂലി കൂടുതൽ ചോദിച്ചതിന് തൊഴിലാളിയെ വധിച്ച സൂപ്പർവൈസർക്ക് അഞ്ചുവർഷം തടവ്
text_fieldsപ്രതി ദാസൻ
അരൂർ: കൂലി കൂടുതൽ ചോദിച്ചതിന് തൊഴിലാളിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ സൂപ്പർവൈസർക്ക് അഞ്ചുവർഷം തടവ്. നെയ്യാറ്റിൻകര കാഞ്ഞിരകുളം രവിനഗർ കോളനിയിൽ ദാസനെയാണ് (56) ആലപ്പുഴ ജില്ല അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. അരൂർ മോഹം ആശുപത്രിക്ക് പടിഞ്ഞാറ് കോലോത്ത് വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്ന തിരുവനന്തപുരം കാഞ്ഞിരംകുളം കാക്കത്തോട്ടം കോളനിയിൽ മനോഹരനെയാണ് (50) കൊലപ്പെടുത്തിയത്.
2016 ഏപ്രിൽ രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ പണിക്കായി വന്നവരായിരുന്നു ഇരുവരും. ജോലിക്ക് കൂടുതൽ കൂലി ചോദിച്ച വിരോധത്തിലാണ് സൂപ്പർവൈസർ കൂടിയായിരുന്ന പ്രതി ആക്രമിച്ചത്. മരണപ്പെട്ട മനോഹരനെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയ ശേഷം അരൂർ സ്റ്റേഷനിൽ അറിയിക്കാതെ ആംബുലൻസിൽ തിരുവനന്തപുരത്തെ കൊല്ലപ്പെട്ടയാളുടെ സഹോദരിയുടെ വസതിയിൽ പ്രതി തന്നെ എത്തിച്ചു.
എന്നാൽ, സംശയം തോന്നിയ ബന്ധുക്കൾ കാഞ്ഞിരകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇതിനിടെ സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. അരൂർ സബ് ഇൻസ്പെക്ടർ കെ.ജി.പ്രതാപ് ചന്ദ്രനാണ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

