Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകമിതാക്കളെ...

കമിതാക്കളെ ഭീഷണിപ്പെടുത്തി കവർച്ച: പ്രധാനപ്രതികൾ ഒളിവിൽ

text_fields
bookmark_border
കമിതാക്കളെ ഭീഷണിപ്പെടുത്തി കവർച്ച: പ്രധാനപ്രതികൾ ഒളിവിൽ
cancel
Listen to this Article

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന സംഭവത്തിൽ പ്രധാനപ്രതികൾ ഒളിവിൽ. മൂന്നംഗസംഘത്തിലെ ഒരാളെ പിടികൂടിയെങ്കിലും മറ്റുള്ളവർ ജില്ലവിട്ടുവെന്നാണ് വിവരം.

ഇവരെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി. രണ്ട് ദിവസത്തിനുള്ളിൽ ഇവർ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞദിവസം മൂന്നാംപ്രതി ആലപ്പുഴ റെയിൽവേ സ്റ്റേഷനുസമീപം തൈപ്പറമ്പിൽ മൈക്കിളിനെ (ടോമി-28) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ ചോദ്യംചെയ്തപ്പോഴാണ് മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരം കിട്ടിയത്. ഇതിൽ ഒരാളാണ് മാലതട്ടിപ്പറിച്ച് രക്ഷപ്പെട്ടത്. രണ്ടാമൻ കൃത്യത്തിന് സഹായിക്കാൻ കൂടെയുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആലപ്പുഴ കടപ്പുറത്ത് അയ്യപ്പൻപൊഴി ഭാഗത്താണ് സംഭവം.

കമിതാക്കളുടെ ചിത്രവും വിഡിയോയും എടുത്തശേഷമാണ് പ്രതി പണം ആവശ്യപ്പെട്ടത്. വഴങ്ങാതായതോടെ യുവാവിനെ മർദിച്ച് മാലയും ഫോണും കൈക്കലാക്കി. യുവാവ് പിന്തുടർന്നതോടെ ഫോൺ തിരികെ നൽകി.യുവതിയെ വീട്ടിലാക്കിയശേഷം യുവാവ് ടൂറിസം പൊലീസിൽ പരാതി നൽകി.

ഈസമയം വള തട്ടിയെടുത്തുവെന്ന പരാതിയിൽ മറ്റൊരുയുവതിയും പരാതിയുമായി എത്തിയിരുന്നു.പ്രധാന പ്രതി ക്രിമിനൽ കേസിൽ പ്രതിയാണെന്നും ഇയാൾ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടയാളാണെന്നും പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suitors threatened and robbed
News Summary - Suitors threatened and robbed: Main accused absconding
Next Story