Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂര്യാതപമേറ്റെന്ന് വിദ്യാർഥിക്ക് സംശയം; പ്രാണി കടിച്ചതെന്ന് ഡോക്ടർമാർ

text_fields
bookmark_border
സൂര്യാതപമേറ്റെന്ന് വിദ്യാർഥിക്ക് സംശയം; പ്രാണി കടിച്ചതെന്ന് ഡോക്ടർമാർ
cancel
camera_alt

കൈ​യി​ൽ പൊ​ള്ള​ലേ​റ്റ​തു​പോ​ലെ​യു​ള്ള പാ​ട്​ കാ​ണി​ക്കു​ന്ന അ​റ​വു​കാ​ട്​ ഐ.​ടി.​സി വി​ദ്യാ​ർ​ഥി ശ്രീ​ജി​ത്ത്

ആലപ്പുഴ: കനത്തചൂടിൽ സൂര്യാതപമേറ്റതാണെന്ന് സംശയിച്ച് വിദ്യാർഥി ആശുപത്രിയിൽ ചികിത്സതേടി. പരിശോധയിൽ പ്രാണികടിച്ചതാണെന്ന് ഡോക്ടർമാർ. അറവുകാട് ഐ.ടി.സിയിലെ എം.എം.വി രണ്ടാം വർഷ വിദ്യാർഥിയും ഓമനപ്പുഴ പുത്തൻപുരയിൽ രവീന്ദ്രനാഥ്-പ്രജിത ദമ്പതികളുടെ മകനുമായ ശ്രീജിത്തിന്‍റെ (20) ഇടതുകൈയിൽ തോളോട് ചേർന്ന ഭാഗം ചുവന്ന് തടിച്ചതോടെയാണ് സൂര്യാതപമെന്ന് സംശയിച്ചത്.

രാവിലെ വീട്ടിൽനിന്ന് സ്ഥാപനത്തിലേക്ക് വരുന്നവഴിയാണ് പൊള്ളലേറ്റതുപോലെ പാട് ശ്രീജിത്തിന്‍റെ ശ്രദ്ധയിൽപെട്ടത്. വിവരം പറഞ്ഞതിന് പിന്നാലെ ഐ.ടി.സി അധികൃതരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പരിശോധനയിൽ സൂര്യാതപമേറ്റതിന്‍റെ ലക്ഷണങ്ങളില്ലെന്നും ഏതെങ്കിലും പ്രാണികടിച്ചതാണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student suspected of having sunstroke; doctors say it was an insect bite
Next Story