ആലപ്പുഴ: മലയാളി കലാകാരന്മാരുടെ സമകാലിക കലാസൃഷ്ടികളുടെ ആഗോളപ്രദർശനം 'ലോകമേ തറവാട്' ആലപ്പുഴ ബിനാലെ ഈ മാസം10 മുതൽ മൂന്നുമാസത്തേക്ക് നടക്കും. ഇതിെൻറ പ്രചാരണാർഥം പൈതൃകകെട്ടിടങ്ങളിലും പൊതുവീഥികളിലും ചിത്രങ്ങൾ വരച്ചുതുടങ്ങി. 'ലോകമേ തറവാട്' വിവിധ ഭാഷകളിൽ എഴുതി ചുവരെഴുത്തുകളും ആകർഷകമാണ്. പഴയ കെട്ടിടത്തിെൻറ ഭിത്തിയിൽ കയറിെൻറ പ്രാധാന്യം വിളിച്ചോതുന്ന ചിത്രവും ആലപ്പുഴയുടെ നേർക്കാഴ്ചയാണ്.
ആലപ്പുഴയിലെ പോർട്ട് മ്യൂസിയം, ന്യൂ മോഡൽ സൊസൈറ്റി, കയർഫെഡ്, വില്യം വഡേക്കർ കമ്പനി, ആലപ്പി കമ്പനി എന്നിവക്ക് പുറമേ, എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയും വേദിയാകും. ബിനാെലക്ക് വേദിയാകുന്ന സ്ഥലങ്ങളിൽ കലാസൃഷ്ടികൾ ഒരുക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കേരളത്തിൽ താമസിക്കുന്നവരും പ്രവാസികളുമായ 265ൽപരം മലയാളി കലാകാരന്മാരുടെ സൃഷ്ടികളുണ്ടാകും. ഇതിനുപുറേമ നെതർലൻഡ്, ഫ്രാൻസ്, അമേരിക്ക, ആസ്ട്രേലിയ, തുർക്കി, ജർമനി, ഇംഗ്ലണ്ട്, മസ്കത്ത്, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ കലാപ്രവർത്തനം നടത്തുന്ന മലയാളികളും ഇക്കൂട്ടത്തിലുണ്ടാകും.
കലാകാരന്മാർ വരച്ച ചിത്രങ്ങൾ അടുത്തയാഴ്ച പ്രധാന നഗരിയിെലത്തുന്നതോടെ ബിനാലെക്ക് തുടക്കമാകും. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരിയാണ് നേതൃത്വം നൽകുന്നത്. േകാവിഡ് തളർത്തിയ കലാമേഖലയുടെ ഉയർത്തെഴുന്നേൽപിന് സംസ്ഥാന സർക്കാർ ഒരുക്കുന്ന പദ്ധതിയാണിത്. കോവിഡ് മാനദണ്ഡം പാലിച്ച് കലാകാരന്മാരുടെ പ്രഭാഷണം, സംഗീത പരിപാടികൾ എന്നിവയുമുണ്ടാകും.