Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇനി പരീക്ഷച്ചൂട്; ...

ഇനി പരീക്ഷച്ചൂട്; എസ്​.എസ്​.എൽ.സി പരീക്ഷകൾ ഇന്നുമുതൽ

text_fields
bookmark_border
ഇനി പരീക്ഷച്ചൂട്;  എസ്​.എസ്​.എൽ.സി പരീക്ഷകൾ ഇന്നുമുതൽ
cancel
camera_alt

പു​ന്ന​പ്ര യു.​കെ.​ഡി സ്റ്റ​ഡി സെ​ന്റ​റി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക്​ മു​ന്നോ​ടി​യാ​യി

അ​വ​സാ​ന​വ​ട്ട ത​യാ​റെ​ടു​പ്പു​ നടത്തുന്ന കു​ട്ടി​ക​ൾ

ആ​ല​പ്പു​ഴ: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്‌ വ​ൺ, പ്ല​സ് ടു, ​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക്ക്‌ ജി​ല്ല​യി​ൽ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി. കൊ​ടും​ചൂ​ട്​ കു​ട്ടി​ക​ളെ വ​ല​ക്കു​ന്നു​ണ്ട്. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത്​ പ​രീ​ക്ഷ ഹാ​ളി​ലും മ​റ്റും ഒ​രു​ക്കം ന​ട​ത്തി​യി​ട്ടു​ണ്ട്.

ഒ​മ്പ​തി​ന് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ആ​രം​ഭി​ക്കും. ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ 200 പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 21,648 കു​ട്ടി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 10,468 പെ​ൺ​കു​ട്ടി​ക​ളും 11,180 ആ​ൺ​കു​ട്ടി​ക​ളും. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​ന്ന​ത്‌ മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ് –7009. ഇ​വി​ടെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് താ​മ​ര​ക്കു​ളം വി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലും–391. കു​റ​വ് കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ. 2032പേ​ർ. ഇ​വി​ടെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് ച​മ്പ​ക്കു​ളം സെ​ന്റ് മേ​രീ​സ് എ​ച്ച്.​എ​സി​ലാ​ണ്. 202കു​ട്ടി​ക​ൾ. ചേ​ർ​ത്ത​ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 6374പേ​ർ. ഇ​വി​ടെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്‌ ന​ടു​വ​ത്ത് ന​ഗ​ർ വി.​ജെ.​എ​ച്ച്.​എ​സ്‌.​എ​സി​ലാ​ണ്‌. 403പേ​ർ. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക്കി​രി​ക്കു​ന്ന​തും ഇ​വി​ടെ​ത്ത​ന്നെ. ആ​ല​പ്പു​ഴ–​വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 6233 പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. ഇ​വി​ടെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് സെ​ന്റ് ജോ​സ​ഫ് എ​ച്ച്.​എ​സ് ഫോ​ർ ഗേ​ൾ​സി​ലാ​ണ്. 393 കു​ട്ടി​ക​ൾ.

പ്ല​സ് വ​ൺ പ​രീ​ക്ഷ 121 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 10ന് ​ആ​രം​ഭി​ക്കും. 22,401പേ​ർ പ​രീ​ക്ഷ​യെ​ഴു​തും. 12, 969 ആ​ൺ​കു​ട്ടി​ക​ളും 9432 പെ​ൺ​കു​ട്ടി​ക​ളും. പ്ല​സ്ടു പ​രീ​ക്ഷ 13ന് ​തു​ട​ങ്ങും. 24,866 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തും. ആ​ൺ​കു​ട്ടി​ക​ൾ 12,969, പെ​ൺ​കു​ട്ടി​ക​ൾ 11,897.

വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ജി​ല്ല​യി​ൽ 21 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 10ന്‌ ​ആ​രം​ഭി​ക്കും. ഒ​ന്നാം​വ​ർ​ഷ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 1491പേ​ർ. ആ​ൺ​കു​ട്ടി​ക​ൾ -847, പെ​ൺ​കു​ട്ടി​ക​ൾ 644. ര​ണ്ടാം​വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 1484 കു​ട്ടി​ക​ൾ. ആ​ൺ​കു​ട്ടി​ക​ൾ -860, പെ​ൺ​കു​ട്ടി​ക​ൾ -624. മു​ഴു​വ​ൻ പ​രീ​ക്ഷ​യും 29ന് ​അ​വ​സാ​നി​ക്കും.

ക​ഴി​ഞ്ഞ മൂ​ന്ന്, നാ​ല്, ആ​റ്​ തീ​യ​തി​ക​ളി​ലാ​യി വി​ദ്യാ​ഭ്യാ​സ ജി​ല്ല തി​രി​ച്ച് ക്ല​സ്റ്റ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ ദി​വ​സ​ത്തെ​യും ചോ​ദ്യ​പേ​പ്പ​ർ ട്ര​ഷ​റി​ക​ളി​ലും ബാ​ങ്കു​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​രീ​ക്ഷ സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ഹെ​ൽ​പ് ലൈ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​സി പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​ർ അ​ത​ത്​ സ്‌​കൂ​ളു​ക​ളി​ൽ അ​തീ​വ സു​ര​ക്ഷ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സ്‌ കേ​ന്ദ്ര​മാ​ക്കി ജി​ല്ല ഹെ​ൽ​പ്​​ലൈ​ൻ സ​ജ്ജ​മാ​ണ്. എ​ട്ടു​മു​ത​ൽ 29 വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ഹെ​ൽ​പ്​​ലൈ​ൻ സേ​വ​നം ല​ഭ്യ​മാ​കും. ഫോ​ൺ: 0477 2252908, 9995439097, 8547788521.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc exam
News Summary - sslc exam started
Next Story