വേഗ ബോട്ട്: അരൂക്കുറ്റി ബോട്ട് ജെട്ടി വളഞ്ഞ് കോൺഗ്രസ്
text_fieldsമണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അരൂക്കുറ്റി ബോട്ട് ജെട്ടി വളയൽ സമരം
അരൂക്കുറ്റി: ജലഗതാഗത വകുപ്പിന്റെ ‘വേഗ’ ബോട്ട് വൈക്കം -എറണാകുളം റൂട്ടിൽ യാത്ര പുനരാരംഭിക്കുമ്പോൾ അരൂക്കുറ്റിയിലും അടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും അരൂക്കുറ്റി ബോട്ട് ജെട്ടി വളയൽ സമരവും നടത്തി.
വർഷങ്ങളായി അരൂക്കുറ്റിയിലെ ജനങ്ങളുടെ ആവശ്യത്തോട് മുഖം തിരിക്കുന്ന ജനവിരുദ്ധ സമീപനത്തിൽനിന്ന് അധികാരികൾ പിന്മാറണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് അരൂക്കുറ്റി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്് സി.എസ് സത്താർ പറഞ്ഞു. ടൂറിസത്തിന്റെ മറവിൽ കോടികൾ ചെലവഴിച്ച് ജെട്ടി പണിതിട്ടും പ്രവർത്തനസജ്ജമാക്കാൻ കഴിയാതെ അധികാരികൾ ഇരുട്ടിൽ തപ്പുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത്, എസ്.സി.എസ് 1008 പ്രസിഡന്റ് എൻ.എം. ബഷീർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിധീഷ് ബാബു, ടി.കെ. മജീദ്, നൗഫൽ മുളക്കൻ, അൻസില, സരിത, സാബു, അജയൻ, ആഗി ജോസ്, അനിമോൾ, അൻസൽന, നസീർ, റഹ്മത്തുല്ല, ദീപു സത്യൻ, സിറാജ്, നവാസ് പുരുഷോത്തമൻ, ഷാജി, എന്നിവർ സംസാരിച്ചു.