ആലപ്പുഴ: സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സി.പി.എമ്മിന് വേണ്ടി പണിയെടുക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍. മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് പുത്തനങ്ങാടി മണ്ഡലം ചെയര്‍മാനുമായ എ.എം. നൗഫലിനെ മർദിച്ച് അറസ്റ്റ് ചെയ്തതിനെതിരെ യു.ഡി.എഫിെൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരത്തില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനെ ഭീകരവാദിയെ പോലെയാണ് കുടുംബാംഗങ്ങള്‍ നോക്കി നില്‍ക്കെ അറസ്റ്റ് ചെയ്തത്.
സൗത്ത് പൊലീസിെൻറ പാരമ്പര്യം നഗരത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ചിലരുടെ ആജ്ഞാനുവര്‍ത്തികളാകുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം പദവി പോലും മറന്ന പാരമ്പര്യമുണ്ട്. അത്തരം പാരമ്പര്യം കാത്ത് സൂക്ഷിക്കാനാണ് പുതിയകാല പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമമെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല പഞ്ചായത്ത് അംഗം പി.വി. മുഹമ്മദ് മനാഫ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി.വി. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി എം. ലിജു, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീര്‍, സെക്രട്ടറി എ.എ. റസാഖ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സഞ്ജീവ് ഭട്ട്, സുനില്‍ ജോര്‍ജ്, വിശേശ്വര പണിക്കര്‍, ഡി.സി.സി മെംബര്‍ ബഷീര്‍ കോയപറമ്പില്‍, മണ്ഡലം പ്രസിഡൻറുമാരായ ഷെഫീഖ് പാലിയേറ്റിവ്, ഷിജു താഹ, മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻറ് ബഷീര്‍ തട്ടാപറമ്പില്‍, സെക്രട്ടറി ബാബു ഷെരീഫ്, പ്രവാസിലീഗ് ജില്ല പ്രസിഡൻറ് ശുഹൈബ് അബ്ദുല്ല, ലീഗ് ടൗണ്‍ സെക്രട്ടറി നൗഷാദ് കൂരയില്‍, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അല്‍ത്താഫ് സുബൈര്‍, യൂത്ത്ലീഗ് ജില്ല ട്രഷറര്‍ ഷിബി കാസിം, മണ്ഡലം പ്രസിഡൻറ് നാസിം വലിയമരം, ജബ്ബാര്‍ കൂട്ടോത്ര, എസ്.എം. അസ്ലം, എ.കെ. ഷിഹാബുദ്ദീന്, കെ.എം. നസീര്‍, നൂറുദ്ദീന്‍ കോയ, സിയാദ് കോയ, രാജകരീം, എ.എം. യൂസുഫ് പോറ്റി, ബീന കൊച്ചുബാവ, എ. അമീര്‍, എ. മുഹമ്മദാലി, എച്ച്. നൗഷാദ് ഇ.എന്‍.എസ്. നവാസ് എന്നിവർ സംസാരിച്ചു.