വഴിതെറ്റി എത്തിയ യുവാവിന് സാമൂഹിക പ്രവർത്തകർ തുണയായി
text_fieldsവഴിതെറ്റിയെത്തിയ സുനിലിനെ പൊലീസിന്റെയും സാമൂഹിക പ്രവർത്തകരുടെയും
സാന്നിധ്യത്തിൽ മാതാവ് കൂട്ടിക്കൊണ്ടുപോകുന്നു
വഴിതെറ്റി എത്തിയ യുവാവിന്
സാമൂഹിക പ്രവർത്തകർ തുണയായി
മാന്നാർ: ഓർമക്കുറവുമൂലം വഴിതെറ്റി മാന്നാർ ടൗണിലെത്തിയ യുവാവിന് സാമൂഹിക പ്രവർത്തകർ തുണയായി. ചെന്നിത്തല ഒരിപ്രം ഇലമ്പിലാത്ത് പടീറ്റതിൽ സുനിലിനെയാണ് (35) സാമൂഹിക പ്രവർത്തകനും മാന്നാർ മുസ്ലിം ജമാഅത്ത് വെൽഫെയർ സമിതി അംഗവുമായ നിയാസ് ഇസ്മയിൽ തുണയായത്. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ മാന്നാർ എമർജൻസി റെസ്ക്യൂ ടീം സെക്രട്ടറി പി.ജെ. അൻഷാദിനെ വിവരമറിച്ചു. ഇരുവരും ചേർന്ന് സുനിലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. സമൂഹമാധ്യമങ്ങളിൽ ചിത്രംസഹിതം പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽപെട്ട ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓർമക്കുറവുള്ള സുനിൽ ഇരമത്തൂരിലുള്ള അമ്മയുടെ കുടുംബ വീട്ടിലേക്ക് സൈക്കിളിൽ പോയതാണെന്നും തിരികെയെത്താതിരുന്നപ്പോൾ അന്വേഷിക്കുന്നതിനിടെയാണ് വിവരം അറിഞ്ഞതെന്നും മാതാവ് തങ്കമണി പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫിസർ സ്വർണരേഖ, സിവിൽ പൊലീസ് ഓഫിസർ ബിജോഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ മാതാവും ബന്ധുക്കളും സുനിലിനെ കൂട്ടിക്കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

