Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രെൻഡിനൊപ്പം ആവേശത്തുഴയെറിഞ്ഞ്  സോഷ്യൽമീഡിയ
cancel
camera_alt

നെഹ്​റുട്രോഫി വള്ളംകളിക്കായി സോഷ്യൽമീഡിയിൽ നിറയുന്ന പോസ്റ്ററുകൾ

ആലപ്പുഴ: നാട്ടുപോരുകൾക്ക്​ വഴിയൊരുക്കുന്ന കായികവിനോദമായ വള്ളംകളിയുടെ ആവേശവും ആരവവും ഇടിച്ചുകയറുന്നത്​ സമൂഹമാധ്യമങ്ങളിൽ. വള്ളത്തിന്‍റെ താളവും വേഗവും ആരാധകരുടെ ആവേശവും നിറയുന്നത് വാട്ട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഹാൻഡിലുകളിലാണ്. വള്ളംകളിയുടെ ആവേശവും തുഴച്ചിലിന്റെ മാസ് എൻട്രികളും ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയും യൂട്യൂബ് ഷോർട്ട്സുകളിലൂടെയും ആയിരക്കണക്കിന്​ ആളുകളാണ്​ ഏറ്റെടുക്കുന്നത്​. പലതും സോഷ്യൽ മീഡിയയിൽ തരംഗമാണ്​.

സിനിമാറ്റിക് ദൃശ്യങ്ങളുടെ മികവിൽ ഡ്രോൺ ഷോട്ടുകളും സ്ലോമോഷൻ ദൃശ്യങ്ങളും ഉപയോഗിച്ച് വള്ളംകളി ടീമുകളുടെ കായലിലെ മാസ് എൻട്രികൾ. വള്ളപ്പാട്ടിന്റെ താളവും ആർപ്പുവിളികളും (ആർപ്പോ... ഇർറോ) തുഴച്ചിൽക്കാരുടെ ഒത്തൊരുമയും വള്ളങ്ങളുടെ കുതിപ്പും കാണിച്ച് സോഷ്യൽ മീഡിയ പേജുകൾ സജീവമാണ്. ക്ലബുകാരുടെ ഫാൻസുകളും കരക്കാരും ചിത്രീകരിക്കുന്ന വിഡിയോ റീൽസ് തന്നെയാണ് ഇതിൽ പ്രധാനം.

മത്സരത്തിന്​ മുമ്പ്​ പുന്നമടയിലെ മാസ്​ ട്രാക്ക്​ എൻട്രി മുതൽ കായയി​ലെ പരിശീലനത്തുഴച്ചിൽ വരെ ചിത്രീകരിക്കുന്ന റീൽസുകൾക്കും പോസ്റ്റുകൾക്കും താഴെ കമന്‍റും ലൈക്കുമായാണ്​ ആവേശം അലയടിക്കുന്നത്​. തത്സമയമുള്ള ക്ലബുകാരുടെ ചിത്രീകരണത്തിന്​ പുറമെ ഇൻഫ്ലൂവൻസർമാരും വോളഗർമാരും ഒപ്പമുണ്ട്​.

ആഗസ്റ്റ്​ 22ന്​ പുന്നമടയിൽ നടക്കുന്ന നെഹ്​റുട്രോഫി മത്സരത്തിൽ പ​ങ്കെടുക്കുന്ന ചുണ്ടനുകളുടെയും ടീമിന്‍റെയും മുൻവർഷത്തെ പ്രകടനങ്ങൾ വിലയിരുത്തിയുള്ള വിശകലനവും വെല്ലുവിളിയും വോട്ടെടുപ്പുമൊക്കെയായാണ്​ ആവേശപ്പോര്​ ​പൊടിപൊടിക്കുന്നത്​. വള്ളംകളി പാട്ടുകളുടെയും ട്രെഡിങ്​ ആയ തമിഴ്​, മലയാളം സിനിമഗാനങ്ങളുടെയും പശ്ചാത്തലത്തിൽ ആലപ്പുഴയുടെയും കുട്ടനാടിന്‍റെയും കായൽഭംഗി വിളിച്ചോതുന്നതാണ്​ വിഡിയോകൾ. പലതും പ്രഫഷണൽ മികവിൽ തന്നെയാണ്​ എടുത്തത്​.

ഓരോ ക്ലബും ഇതിനായി പ്രഫഷനൽ ടീമുകളെവരെ വൻതുക നൽകിയാണ്​ കൂടെകൂട്ടി​. എല്ലാ കണ്ണുകളും പുന്നമടയിലേക്ക്​ എത്തുന്ന അവസാന ലാപ്​വരെ ഓൺലൈനിൽ വാക്പോരും ആവേശവും നിറയും. ആ പോരാട്ട കാത്തിരിപ്പിലാണ്​ നാട്ടുകാരും ജലോത്സവ പ്രേമികളും. (തുടരും)

നെഹ്റു ട്രോഫി - ടൈം ലൈൻ

  • 1952 നെഹ്റുവിനെ സ്വീകരിക്കാൻ മത്സരം
  • 1953 മത്സരം നടന്നില്ല
  • 1954 വട്ടക്കായലിൽ ആദ്യമത്സരം
  • 1955 പുന്നമടയിലേക്ക് മാറ്റി
  • 1957 ആഗസ്റ്റ് 17 ആലപ്പുഴ ജില്ല രൂപവത്കരിച്ചു.
  • അന്ന് വൈകീട്ട് വള്ളംകളി നടത്തി.
  • 1960 ജലഘോഷയാത്ര
  • 1976 യു.ബി.സി കൈകരിയുടെ നേതൃത്വത്തിൽ
  • മാസ്ഡ്രിലിന് തുടക്കം
  • 1980 വള്ളംകളിയുടെ ഭാഗമായി സാംസ്കാരിക പരിപാടി
  • 1981 വിജയിയെ പ്രഖ്യാപിച്ചില്ല
  • 1990 നെഹ്റു ബോട്ട് റേസ് സൊസൈറ്റി
  • (എൻ.ടി.ബി.ആർ) രൂപവത്കരിച്ചു
  • 1995 സംസ്ഥാന സർക്കാർ ആദ്യമായി മൂന്ന് ലക്ഷം ഗ്രാൻറ് അനുവദിച്ചു
  • 2002 സുവർണ ജൂബിലി (കുമരകം ബോട്ട് ദുരന്തം
  • കാരണം മത്സരം മാറ്റി, സെപ്റ്റംബർ 13)
  • 2011 ഫൈനൽ തർക്കം; കോടതി വിധിയിലൂടെ
  • കാരിച്ചാൽ ജേതാക്കൾ (11വർഷത്തിനുശേഷം)
  • 2018 മഹാപ്രളയം (മത്സരം നവംബറിൽ)
  • 2019 വീണ്ടും പ്രളയം (മത്സരം ആഗസ്റ്റ് 31)
  • 2020 കോവിഡ് (മത്സരം ഉപേക്ഷിച്ചു)
  • 2021 കോവിഡ് (മത്സരം ഉപേക്ഷിച്ചു)
  • 2022 മത്സരം പുനരാരംഭിച്ചു (സെപ്റ്റംബർ നാല്)
  • 2023 ആഗസ്റ്റ് രണ്ടാംശനി തന്നെ മത്സരം
  • 2024 വയനാട് ചൂരൽമല ദുരന്തം
  • (മത്സരം സെപ്റ്റംബർ 28)
  • 2025 ആഗസ്റ്റ് രണ്ടാംശനി ഒഴിവാക്കി 30ന് മത്സരം
  • 2026 ആഗസ്റ്റ്​ രണ്ടാംശനി ​ഒഴിവാക്കി ​22ന്​ മത്സരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsSocial Mediatrendexcitement
News Summary - Social Media Buzz Over New Trend
Next Story