ആലപ്പുഴ: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ)യുടെ കാരുണ്യ ച്ചിറകിലേറി രണ്ട് യുവതികൾക്ക് മംഗല്യ ഭാഗ്യം. മണ്ണഞ്ചേരി പുതുവാകുളങ്ങര നാസറിെൻറ മകൻ ഷിയാസ് ആപ്പൂര് വെളിയിൽ നൗഷാദിെൻറ മകൾ ബീവിയെയും പനയിൽ ലക്ഷം വീട് ബഷീറിെൻറ മകൻ സുധീർ പനയിൽ മുജീബിെൻറ മകൾ മുബീനയെയും ജീവിത സഖികളാക്കി. വിശിഷ്ട അതിഥികളും സംഘാടകരും കുടുംബാംഗങ്ങളും പങ്കെടുത്തു.
മണ്ണഞ്ചേരി ഫാൽക്കൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖത്തീബ് ഐ.ബി ഉസ്മാൻ ഫൈസി കാർമികത്വം വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, കമാൽ എം. മാക്കിയിൽ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് എം. എസ് സന്തോഷ്, കെ.വി. മേഘനാഥൻ, സിനിമോൾ സുരേഷ്, എം. ഷെഫീഖ്, കുന്നപ്പള്ളി മജീദ്, പി.എസ് അജ്മൽ, യു. ഷറഫ് കുട്ടി, സനൂപ് കുഞ്ഞുമോൻ,എ.എം. ഹനീഫ്, ഷാജഹാൻ ആപ്പൂർ, മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു. േസവ ഭാരവാഹികളായ നസീർ പുന്നക്കൽ, അബ്ദുൽ ലത്തീഫ്, ഹംസ കുഴിവേലി, നിസാർ താഴ്ചയിൽ, നൗഷാദ് അമ്പലപ്പുഴ, നാസർ വളഞ്ഞവഴി, നിസാം മുസ്തഫ, കബീർ ആര്യാട് എന്നിവർ നേതൃത്വം നൽകി.