കറ്റാനം: വിശന്നിരിക്കുന്ന ഒരാളും നാട്ടിലുണ്ടാകരുതെന്ന സന്ദേശവുമായി കരുതൽ കൂട്ടായ്മ ഇലിപ്പക്കുളം ചൂനാട് സ്ഥാപിച്ച ഭക്ഷണ അലമാര മാതൃകയാകുന്നു.
അഗതികൾ, കിടപ്പുരോഗികൾ, വയോജനങ്ങൾ, യാത്രക്കാർ തുടങ്ങി ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്ന എല്ലാവർക്കും ഉച്ചഭക്ഷണമാണ് തുടക്കത്തിൽ സൗജന്യമായി ലഭ്യമാക്കുന്നത്. മുൻകൂർ അനുമതിയോടെ അലമാരയിൽ ആർക്കും ഭക്ഷണം വെക്കാനാകും.
ഭക്ഷണ അലമാരയുടെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാറും സമ്മേളനം മുൻ എം.എൽ.എ ആർ. രാജേഷും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് ആദ്യവിതരണം നടത്തി. ചടങ്ങിൽ വാവ സുരേഷിനെ ജീവൻരക്ഷാ പുരസ്കാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കരുതൽ ചെയർമാൻ എ. ഷിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. വള്ളികുന്നം സി.ഐ എം.എം ഇഗ്നേഷ്യസ്, ഷാജഹാൻ രാജധാനി, എൽ. ശ്രീനി എന്നിവർ സംസാരിച്ചു.