Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂക്കുറ്റി കായലിലെ...

അരൂക്കുറ്റി കായലിലെ ചെറുദ്വീപുകാർ കുടിവെള്ളത്തിന്​ അലയുന്നു

text_fields
bookmark_border
അരൂക്കുറ്റി കായലിലെ ചെറുദ്വീപുകാർ കുടിവെള്ളത്തിന്​ അലയുന്നു
cancel
camera_alt

അ​രൂ​ക്കു​റ്റി ദ്വീ​പ് നി​വാ​സി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി

അ​രൂ​ക്കു​റ്റി​ക​ര​യി​ലേ​ക്ക്

അ​രൂ​ക്കു​റ്റി: അ​രൂ​ക്കു​റ്റി​യി​ലെ ചെ​റു​ദ്വീ​പു​ക​ളി​ൽ ഇ​ന്ന​ലെ​യും കു​ടി​വെ​ള്ളം എ​ത്തി​യി​ല്ല. ദ്വീ​പ്​ നി​വാ​സി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി കു​ട​ങ്ങ​ളു​മാ​യി കാ​യ​ൽ​ക​ട​ന്ന് അ​രൂ​ക്കു​റ്റി ക​ര​യി​ൽ അ​ല​യു​ന്നു. പൊ​തു​കി​ണ​റു​ക​ളും പൊ​തു​ടാ​പ്പു​ക​ളും ഇ​ല്ലാ​താ​യ അ​രൂ​ക്കു​റ്റി​യി​ൽ​നി​ന്ന് കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത് ശ്ര​മ​ക​ര​മാ​ണ്. ദ്വീ​പി​ലേ​ക്ക​​ു​ള്ള ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ് മ​ണ്ണു​വാ​ര​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച​തോ​ടെ കാ​യ​ലി​െൻറ അ​ടി​ത്ത​ട്ടി​ൽ ന​ശി​ച്ചി​ട്ട് ഒ​രു​മാ​സ​ത്തോ​ള​മാ​യി.

കു​ടി​വെ​ള്ള​ത്തി​നു​വേ​ണ്ടി​യു​ള്ള ദ്വീ​പ്​ നി​വാ​സി​ക​ളു​ടെ മു​റ​വി​ളി​ക​ൾ അ​ധി​കൃ​ത​ർ ആ​ദ്യം ശ്ര​ദ്ധി​ച്ചി​ല്ല. പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച​പ്പോ​ഴാ​ണ്, കാ​യ​ലി​െൻറ അ​ടി​ത്ത​ട്ടി​ലേ​ക്ക് മു​ങ്ങി പൈ​പ്പ് ശ​രി​യാ​ക്കു​ന്ന വി​ദ​ഗ്ധ​രെ തൃ​ശൂ​രി​ൽ​നി​ന്ന്​ വ​രു​ത്താ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്. പൈ​പ്പി​െൻറ കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്തെ​ന്ന് പ​റ​ഞ്ഞ് ജോ​ലി​ക്കാ​ർ മ​ട​ങ്ങി​യെ​ങ്കി​ലും കു​ടി​വെ​ള്ളം ദ്വീ​പു​ക​ളി​ൽ എ​ത്തി​യി​ല്ല. ത​ക​രാ​ർ ക​ണ്ടു​പി​ടി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ജോ​ലി​ക്കാ​ർ എ​ത്തു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ദ്യാ​ര​ഞ്ജി​ത് പ​റ​യു​ന്ന​ത്. കു​ടി​വെ​ള്ള​പൈ​പ്പ് ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ്​ ദ്വീ​പ്​ നി​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arukutty Lake
News Summary - Small islanders in Arukutty Lake wander for drinking water
Next Story