Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅടുത്തടുത്ത...

അടുത്തടുത്ത പഞ്ചായത്തുകളിൽ വൈസ് പ്രസിഡൻറുമാരായി സഹോദരിമാർ

text_fields
bookmark_border
അടുത്തടുത്ത പഞ്ചായത്തുകളിൽ വൈസ്  പ്രസിഡൻറുമാരായി സഹോദരിമാർ
cancel

ചെ​ങ്ങ​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ക്കു​റി​യും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി വ്യ​ത്യ​സ്ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​പാ​ധ്യ​ക്ഷ​രാ​യ സ​ഹോ​ദ​രി​മാ​രു​ടെ ചു​മ​ലി​ൽ ഗ്രാ​മ ഭ​ര​ണ​വും ഭ​ദ്ര​മെ​ന്ന് വീ​ണ്ടും തെ​ളി​യി​ക്കു​ക​യാ​ണ്. പു​ലി​യൂ​ർ, ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​ടി. ഷൈ​ല​ജ​യും (50) ഷാ​ളി​നി​യു​മാ​ണ്​ (48) വ്യ​ത്യ​സ്ത​രാ​യി മാ​റി​യ ഈ ​സ​ഹോ​ദ​രി​മാ​ർ. പു​ലി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യി 2015-20 കാ​ല​യ​ളി​ൽ ഷൈ​ല​ജ പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യി​രു​ന്നു ഷാ​ളി​നി. ഭ​ര​ണ​പ​രി​ച​യ​ത്തി​ൽ മി​ക​വു തെ​ളി​യി​ച്ച ഇ​രു​വ​രും സി.​പി.​എം പ്ര​തി​നി​ധി​ക​ളാ​ണ്.

ഷൈ​ല​ജ പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡി​ൽ​നി​ന്നും ഷാ​ളി​നി ചെ​റി​യ​നാ​ട് 12ാം വാ​ർ​ഡി​ൽ​നി​ന്നു​മാ​ണ് ഇ​ക്കു​റി വി​ജ​യി​ച്ച​ത്‌. ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​വ​ർ ഒ​ന്നി​ച്ച് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഷൈ​ല​ജ മൂ​ന്നാം ത​വ​ണ​യാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​വു​ന്ന​ത്.

ആ​ദ്യ ത​വ​ണ​ത​ന്നെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റാ​യി. ര​ണ്ടാം ത​വ​ണ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും വൈ​സ് പ്ര​സി​ഡ​ൻ​റാ​വു​ക​യാ​ണ്. ഷാ​ളി​നി 2015-20ൽ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

ദീ​ർ​ഘ​കാ​ലം സി.​പി.​എം ചെ​റി​യ​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കൊ​ല്ല​ക​ട​വ് താ​ഴ​ത്തെ വീ​ട്ടി​ൽ പീ​ടി​ക​യി​ൽ പ​രേ​ത​നാ​യ എ​ൻ.​ജി. ത​ങ്ക​പ്പ​െൻറ​യും പി.​എ​ൻ. ഓ​മ​ന​യു​ടെ​യും മ​ക്ക​ളാ​ണ്​ ഇ​വ​ർ.

പി​താ​വി​െൻറ പാ​ത പി​ന്തു​ട​ർ​ന്ന് പൊ​തു​രം​ഗ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. അ​ഖി​ലേ​ന്ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ മാ​ന്നാ​ർ ഏ​രി​യ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ ഷൈ​ല​ജ ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ല ക​മ്മി​റ്റി തു​ട​ങ്ങി ഒ​ട്ടേ​റെ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​ണ്. പു​ലി​യൂ​ർ ഇ​ല​ഞ്ഞി​മേ​ൽ പ​ള്ള​ത്ത് കി​ഴ​ക്കേ​തി​ൽ പ​രേ​ത​നാ​യ സു​ധി​കു​മാ​റാ​ണ് ഭ​ർ​ത്താ​വ്. 18 വ​ർ​ഷം മു​മ്പാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ മ​ര​ണം. മ​ക​ൻ: അ​ശ്വി​ൻ.

ര​ണ്ടാം വ​ട്ട​വും ചെ​റി​യ​നാ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷാ​ളി​നി​യും നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ്.

പി​താ​വി​െൻറ മ​ര​ണ​ശേ​ഷം ചെ​റി​യ​നാ​ട്ടെ കു​ടും​ബ​വീ​ട്ടി​ലാ​ണ് താ​മ​സം. ബി​സി​ന​സു​കാ​ര​നാ​യ രാ​ജ​നാ​ണ്​ ഭ​ർ​ത്താ​വ്. മ​ക​ൾ: അ​ശ്വ​നി​രാ​ജ്.

Show Full Article
News Summary - sisters became vice-presidents in two panchayats
Next Story