Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.ഐ.ആർ നടപടി...

എസ്.ഐ.ആർ നടപടി പൂർത്തിയായി; സംസ്ഥാനത്ത് ആദ്യനേട്ടം കൈവരിച്ച് ആലപ്പുഴ

text_fields
bookmark_border
എസ്.ഐ.ആർ നടപടി പൂർത്തിയായി; സംസ്ഥാനത്ത് ആദ്യനേട്ടം കൈവരിച്ച് ആലപ്പുഴ
cancel
Listen to this Article

ആലപ്പുഴ: എസ്‌.ഐ.ആർ സംബന്ധിച്ച എല്ലാ നടപടികളും വിജയകരമായി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയെന്ന നേട്ടം ആലപ്പുഴ സ്വന്തമാക്കി. എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽ ജില്ലയിൽ 16,16,561 വോട്ടർമാർ ഉൾപ്പെട്ടിരുന്നു. 2002ലെ എസ്‌.ഐ.ആർ പട്ടികയുമായി 14,71,150 വോട്ടർമാരെ ബന്ധപ്പെടുത്താനായി. 2002ലെ പട്ടികയുമായി ബന്ധപ്പെടുത്താൻ കഴിയാതിരുന്ന 1,45,411 വോട്ടർമാരുടെയും വോട്ടർ പട്ടികയിലെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന 1,10,683 വോട്ടർമാരുടെയും ഹിയറിങ് നടത്തി രേഖകൾ പരിശോധിച്ച് അപ് ലോഡ് ചെയ്താണ് ജില്ലയിൽ എസ്‌.ഐ.ആർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

പരിശോധന പൂർത്തിയാക്കിയപ്പോൾ അന്തിമ വോട്ടർ പട്ടികയിലേക്ക് 16,12,110 പേർ യോഗ്യത നേടി. മരിച്ചതും താമസം മാറിയതും മറ്റും മൂലം 4438 വോട്ടർമാർ അയോഗ്യരാക്കപ്പെട്ടു. നിലവിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷിക്കുന്ന പുതിയ വോട്ടർമാരെയും ഉൾപ്പെടുത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

ജില്ല കലക്ടർ അലക്‌സ് വർഗീസിന്റെ നേതൃത്വത്തിൽ ബി.എൽ.ഒ.മാർ, ബി.എൽ.ഒ സൂപ്പർവൈസർമാരായ വില്ലേജ് ഓഫിസർമാർ, അഡീ. എ.ഇ.ആർ.ഒമാരായ ഡെപ്യൂട്ടി തഹസിൽദാർമാർ, എ.ഇ.ആർ.ഒമാരായ തഹസിൽദാർമാർ, ഇ.ആർ.ഒമാരായ ഡെപ്യൂട്ടി കലക്ടർമാർ എന്നിവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയും ദിവസേന പുരോഗതി വിലയിരുത്തിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി എല്ലാ ആഴ്ചയും ജില്ലതലത്തിലും നിയോജക മണ്ഡല തലത്തിലും യോഗങ്ങൾ സംഘടിപ്പിച്ചുമാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. എസ്.ഐ.ആർ നടപടിക്കായി കൂടുതൽ പ്രയത്‌നിച്ച എല്ലാ ഉദ്യോഗസ്ഥരെയും കലക്ടർ അലക്‌സ് വർഗീസ് അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:processAlappuzhacompletedSIR
News Summary - SIR process completed; Alappuzha achieves first milestone in the state
Next Story