സിഗ്നൽ സംവിധാനം തകരാറിൽ; അപകട ഭീഷണിയായി മാന്നാർ ട്രാഫിക് ജങ്ഷനിൽ ഗതാഗതക്കുരുക്ക്
text_fieldsമാവേലിക്കര-തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ ട്രാഫിക് കവലയിലെ ഗതാഗതക്കുരുക്ക്
മാന്നാർ: മാന്നാർ ട്രാഫിക് ജങ്ഷനിലെ ഗതാഗതക്കുരുക്ക് അപകട ഭീഷണിയാകുന്നു. തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയിലെ ട്രാഫിക് കവലയിൽ ഏഴുലക്ഷം രൂപ മുടക്കിയാണ് സിഗ്നൽലൈറ്റ് സ്ഥാപിച്ചത്.പാണ്ടനാട്-ചെങ്ങന്നൂർ, ബുധനൂർ-പുലിയൂർ ചെങ്ങന്നൂർ, മാവേലിക്കര കായംകുളം കൊല്ലം തിരുവനന്തപുരം, വള്ളക്കാലി-വീയപുരം തുടങ്ങിയ റൂട്ടുകളിലേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നത് ഇതുവഴിയാണ്.
മുക്കവലയിൽ നേരത്തേ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഓട്ടോമാറ്റിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതോടെ പൊലീസിന്റെ ചുമതല ഒഴിവായി. ഇപ്പോൾ ഒരു മാസമായി തകരാറിലായ സംവിധാനം ശരിയാക്കുന്നതിനുള്ള കാലവിളംബമേറുകയാണ്. അടിയന്തര നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

