Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2026 11:52 AM IST Updated On
date_range 26 Feb 2026 11:52 AM ISTസബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ്; മൂന്ന് സപ്ലൈകോ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
text_fieldsbookmark_border
ആലപ്പുഴ: സപ്ലൈകോയുടെ വിൽപനശാലകളിൽ സബ്സിഡി ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിന് മൂന്ന് സപ്ലൈകോ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഡിപ്പോയിലെ സീനിയർ അസി. ആർ. പ്രേം നാഥ്, പത്തനംതിട്ട ജില്ലയിലെ പറക്കോട് ഡിപ്പോയിലെ സീനിയർ അസി. എ. സനിത കുമാരി, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസി. വിഷ്ണു വി. ദേവ് എന്നിവരെയാണ് മാനേജിങ് ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ഫെബ്രുവരിയിൽ ആവശ്യമായ ഉൽപന്നങ്ങൾക്ക് വേണ്ടിയുള്ള ഇന്റന്റ് നിർദേശിച്ചപ്രകാരം ജനുവരിയിൽ നൽകാൻ തയാറാകാത്തതിനാൽ സാധനങ്ങൾ സ്റ്റോക്ക് ഔട്ട് ആവുകയും പൊതുജനങ്ങൾക്ക് ലഭ്യമല്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

