Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാഹനമിടിച്ച് തകർന്ന...

വാഹനമിടിച്ച് തകർന്ന വൈദ്യുതി ലൈനിൽനിന്ന് നിരവധിപേർക്ക് ഷോക്കേറ്റു

text_fields
bookmark_border
വാഹനമിടിച്ച് തകർന്ന വൈദ്യുതി ലൈനിൽനിന്ന്   നിരവധിപേർക്ക് ഷോക്കേറ്റു
cancel

ചെ​ങ്ങ​ന്നൂ​ർ: എം.​സി റോ​ഡി​ൽ മു​ള​ക്കു​ഴ​യി​ല്‍ മി​നി ലോ​റി​യി​ടി​ച്ച്​​ വൈ​ദ്യു​തി തൂ​ൺ ത​ക​ർ​ന്ന​തു​ക​ണ്ട് റോ​ഡി​ലേ​ക്ക്​ ഇ​റ​ങ്ങി​യ പ​രി​സ​ര​വാ​സി​ക​ൾ​ക്കും കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ​വ​ർ​ക്കും ഷോ​ക്കേ​റ്റു. മു​ള​ക്കു​ഴ പാ​ല​നി​ല്‍ക്കു​ന്ന​തി​ല്‍ സാ​മു​വേ​ല്‍ (84), റെ​നി സാ​മു​വേ​ല്‍ (9), മ​റി​യാ​മ്മ റെ​നി (44), റി​ഷി​സാം (18), റെ​ജി സാ​മു​വേ​ല്‍ (41), ഷി​ബു (54), ഷെ​റി (24), കെ.​എ​സ്.​ആ​ര്‍.​ടി.​സി യാ​ത്ര​ക്കാ​ര​യ മി​ഥു​ന്‍ ആ​ര്‍. കൃ​ഷ്ണ (36), ബി​നു (54), അ​ഖി​ല്‍ (24) എ​ന്നി​വ​ര്‍ക്കാ​ണ് ഷോ​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച ഒ​രു മ​ണി​യോ​ടെ മു​ള​ക്കു​ഴ മാ​ര്‍ത്തോ​മ പ​ള്ളി​ക്ക് മു​ന്‍വ​ശ​ത്തു​ള്ള 11 കെ.​വി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന ഇ​രു​മ്പു വൈ​ദ്യു​തി​തൂ​ണാ​ണ് മി​നി​ലോ​റി​യി​ടി​ച്ച് ത​ക​ര്‍ത്ത​ത്. ഇ​തോ​ടെ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു. ശ​ബ്ദം കേ​ട്ട് റോ​ഡി​ലേ​ക്കി​റ​ങ്ങി​വ​ന്ന പ​രി​സ​ര​ത്തെ വീ​ട്ടു​കാ​ര്‍ക്കും അ​തു​വ​ഴി​വ​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍നി​ന്നു​മി​റ​ങ്ങി​യ​വ​ർ​ക്കു​മാ​ണ് ഷോ​ക്കേ​റ്റ​ത്. പു​ല​ർ​ച്ച 2.15ഓ​ടെ ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​വ​രി​ല്‍ നാ​ലു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ മാ​റ്റി. ബാ​ക്കി​യു​ള്ള​വ​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍ക്ക് ശേ​ഷം വി​ട്ട​യ​ച്ചു.

ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റ പാ​ല​നി​ല്‍ക്കു​ന്ന​തി​ല്‍ ഷെ​റി​യെ (24) തി​രു​വ​ല്ല മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വൈ​ദ്യു​തി തൂ​ണ്‍ റോ​ഡി​ല്‍നി​ന്ന്​ ഇ​ള​കി​മാ​റി​യ​തോ​ടെ വൈ​ദ്യു​തി ലൈ​നു​ക​ളും ത​ക​ര്‍ന്നു. ഇ​ടി​ച്ച ലോ​റി നി​ര്‍ത്താ​തെ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി​ബ​ന്ധം നി​ല​ച്ചെ​ങ്കി​ലും ലൈ​നി​ന് സ​മീ​പ​ത്തെ വാ​ഴ​യും മ​റ്റും ക​ത്തു​ന്ന​ത് ക​ണ്ട​തോ​ടെ സ​മീ​പ​വാ​സി​ക​ള്‍ ഇ​തു​വ​ഴി​വ​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നി​ട​യാ​ണ് ഷോ​ക്കേ​റ്റ് തെ​റി​ച്ചു​വീ​ണ​ത്.

നെ​യ്യാ​റ്റി​ന്‍ക​ര​യി​ല്‍നി​ന്ന്​ ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​കു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ സ്വി​ഫ്റ്റ് ബ​സ്​ അ​പ​ക​ടം ക​ണ്ട്​ നി​ർ​ത്തു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി​ലൈ​ന്‍ ക​ത്തു​ന്ന​ത് ക​ണ്ട്​ ബ​സ് ക​ട​ന്നു​പോ​കു​മോ​യെ​ന്ന്​ നോ​ക്കു​ന്ന​തി​നാ​യി റോ​ഡി​ലേ​ക്കി​റ​ങ്ങി ഡ്രൈ​വ​ര്‍ക്കും യാ​ത്ര​ക്കാ​ര്‍ക്കും ഷോ​ക്കേ​ല്‍ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ന്‍ നി​ര​വ​ധി ത​വ​ണ മു​ള​ക്കു​ഴ വൈ​ദ്യു​തി ഓ​ഫി​സി​ല്‍ വി​ളി​ച്ചു പ​റ​ഞ്ഞി​ട്ടും കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ല്‍, വൈ​ദ്യു​തി ലൈ​ന്‍ ത​ക​ര്‍ന്നി​ട്ടി​ല്ലെ​ന്നും റോ​ഡി​ന്റെ എ​തി​ര്‍വ​ശ​ത്ത് നി​ന്ന ഇ​ത്ര​യും പേ​ര്‍ക്ക് ഷോ​ക്കേ​റ്റ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നു​മാ​ണ് അ​സി. എ​ന്‍ജി​നീ​യ​ര്‍ ജ​യ​കു​മാ​ര്‍ പ​റ​യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​ര്‍ക്കെ​ല്ലാം ഷോ​ക്കേ​റ്റ​താ​ണെ​ന്ന്​ ഡോ​ക്ട​ര്‍മാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ബ​സ് ജീ​വ​ന​ക്കാ​ര്‍ക്കും യാ​ത്ര​ക്ക​ര്‍ക്കും ഷോ​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ധി​കൃ​ത​ർ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaalappuzha local news
News Summary - Shocked From the power line that was broken by the vehicle
Next Story