ശവക്കോട്ട, കൊമ്മാടി പാലങ്ങൾ ജൂൺ ഒന്നിന് തുറക്കും
text_fieldsrepresentational image
ആലപ്പുഴ: നഗരത്തിലെ ശവക്കോട്ട, കൊമ്മാടി പാലങ്ങൾ ജൂൺ ഒന്നിന് തുറക്കാൻ കലക്ടർ ഹരിത വി. കുമാർ ജില്ല വികസന സമിതി യോഗത്തിൽ നിർദേശം നൽകി.സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് നടപടി. ഇതിനൊപ്പം സ്കൂളുകളിലെ പ്രവേശനോത്സവങ്ങൾക്ക് ആവശ്യമായ തയാറെടുപ്പുകൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.
കുട്ടനാട് കുടിവെള്ള പദ്ധതിയുടെ നിർവഹണ പുരോഗതി തോമസ് കെ. തോമസ് എം.എൽ.എ വിലയിരുത്തി. അന്ധകാരനഴി ഷട്ടർ അടിയന്തരമായി തുറക്കണമെന്ന് ദലീമ ജോജോ എം.എൽ.എ ആവശ്യപ്പെട്ടു.
അരൂരിന്റെ തീരപ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും മഴക്കാലംകൂടി പരിഗണിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. ഹരിപ്പാട് മെഡിക്കൽ കോളജിന് ഏറ്റെടുത്ത സ്ഥലം സംരക്ഷിക്കാനും ചുറ്റുമതിലിന്റെ നിർമാണ പ്രവർത്തനത്തിനുമുള്ള നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല എം.എൽ.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

