ശാന്തിഭവൻ അന്തേവാസി സാഹിബ് മണ്ഡൽ സഹോദരിക്കൊപ്പം നാട്ടിലേക്ക്
text_fieldsശാന്തിഭവനില്‍ അഭയം നല്കിയ സാഹിബ് മണ്ഡലിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ബന്ധുക്കള്‍
അമ്പലപ്പുഴ: നാലുവർഷം മുമ്പ് കാണാതായ സഹോദരനെ തേടി ഛത്തിസ്ഗഢിൽനിന്ന് സഹോദരി ശാന്തിഭവനിൽ എത്തി. ഛത്തിസ്ഗഢ് ടിക് റിപാറ അംഗൻവാടി സി.ജി നഗർ ജൂലി കർമാറാണ് സഹോദരൻ സാഹിബ് മണ്ഡലിനെ (41) അന്വേഷിച്ചെത്തിയത്.
ഛത്തീസ്ഗഢിൽ കട നടത്തിയിരുന്ന സാഹിബ് വ്യാപാരം തകർന്നതിനെ തുടർന്ന് മനോനില തെറ്റി അലഞ്ഞുതിരിഞ്ഞ് കേരളത്തിൽ എത്തിയതായിരുന്നു. ആലപ്പുഴ നഗരത്തിൽ അലഞ്ഞുനടക്കുന്നതുകണ്ട് പൊതുപ്രവർത്തകരാണ് നാലുവർഷം മുമ്പ് പുന്നപ്ര ശാന്തിഭവനിൽ എത്തിച്ചത്. ഇവിടുത്തെ ചികിത്സകളെ തുടർന്ന് രോഗം ഭേദമായ സാഹിബ് പ്രത്യാശ പ്രവർത്തകരോട് വിലാസം വെളിപ്പെടുത്തിയിരുന്നു.
പ്രത്യാശ പ്രവർത്തകരാണ് സഹോദരിയുടെ വിലാസം കണ്ടെത്തി വിവരം ധരിപ്പിച്ചത്. എൽ.ഐ.സി ഏജന്റായ ജൂലിയും ഭർത്താവ് നീൽ രത്തൻ കർമകാർ, മകൻ നീ ഷീർ കർമകാരും എത്തി സാഹിബിനെ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

