Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഹയാത്രികയെ...

സഹയാത്രികയെ കടന്നുപിടിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബസ് ജീവനക്കാരനെ ഓടിച്ചിട്ട് പിടിച്ചു

text_fields
bookmark_border
സഹയാത്രികയെ കടന്നുപിടിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബസ് ജീവനക്കാരനെ ഓടിച്ചിട്ട് പിടിച്ചു
cancel
camera_alt

ര​ഞ്ജ​ൻ

ഹരിപ്പാട്: ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പിടിയിലായി. കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജനാണ് (53) അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 6.45ന് കെ. എസ്.ആർ.ടി.സി ആലപ്പുഴ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം.

ആലപ്പുഴയിലെ വീട്ടിൽ നിന്ന് കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് പഠിപ്പിക്കാനായി പോവുകയായിരുന്ന അധ്യാപികയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂനിഫോം ധരിച്ച് യാത്ര ചെയ്യുകയായിരുന്നു പ്രതിയായ രഞ്ജൻ.

ബസ് ഹരിപ്പാടിന് സമീപം കരുവാറ്റ കന്നുകാലിപ്പാലത്തിന് അടുത്തെത്തിയപ്പോൾ ഇയാൾ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയോട് മോശമായി പെരുമാറുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി ബസ് നിർത്തിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

തുടർന്ന് പ്രതിയെ ഇതേ ബസിൽ തന്നെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsbusSexual AssaultAlappuzha News
News Summary - sexual assult against women in bus
Next Story