Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉദ്ഘാടനം കഴിഞ്ഞിട്ട്...

ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴു മാസം; അംഗൻവാടി ഇപ്പോഴും വാടക കെട്ടിടത്തിൽ

text_fields
bookmark_border
ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴു മാസം; അംഗൻവാടി ഇപ്പോഴും വാടക കെട്ടിടത്തിൽ
cancel

ചെങ്ങന്നൂർ: ഉദ്ഘാടനം ചെയ്ത് ഏഴു മാസം പിന്നിട്ടിട്ടും അംഗൻവാടിയുടെ പ്രവർത്തനം ഇപ്പോഴും വാടക കെട്ടിടത്തിൽ. സജി ചെറിയാൻ മന്ത്രിയായിരിക്കെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 28 ലക്ഷം വിനിയോഗിച്ച് ചെന്നിത്തല - തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഒരിപ്രം നവോദയ അഞ്ചാം വാർഡിൽ നിർമിച്ച 146-ാം നമ്പർ അംഗൻവാടിയാണ് ഉദ്ഘാടനം കഴിഞ്ഞ് ഏഴു മാസം പിന്നിട്ടിട്ടും മാറ്റാതെ വാടക കെട്ടിടത്തിൽ തന്നെ തുടരുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പണി പൂർത്തീകരിക്കാതെയാണ് അംഗൻവാടിയുടെ ഉദ്ഘാടനം നടത്തിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പഴവൂരും പഞ്ചായത്തംഗം ബിനു സി. വർഗീസും ആരോപിച്ചു. നിലവിൽ പഞ്ചായത്തിന്‍റെ ആസ്തിയിലും ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ കെട്ടിട നമ്പരിടാനായിട്ടില്ല.

അടിയന്തിരമായി ഇടപെട്ട് വൈദ്യുതി - വാട്ടർ കണക്ഷനുകൾക്കുളള ഫണ്ട് കണ്ടെത്തി അംഗൻവാടി വൈകാതെ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഗ്രാമപഞ്ചായത്ത് അംഗവും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsanganwadiLatest News
News Summary - Seven months after inauguration; Anganwadi still in rented building
Next Story