പേടിക്കേണ്ട ജില്ലയിൽ ആവശ്യത്തിന് പ്ലസ്വൺ സീറ്റുണ്ട്
text_fieldsആലപ്പുഴ: ജില്ലയിൽ എസ്.എസ്.എൽ.സി പാസായ എല്ലാവർക്കും സീറ്റുറപ്പ്. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇത്തവണ 21,260 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത്.
ഇവർക്കായി ജില്ലയിലാകെ 24,320 പ്ലസ് വൺ സീറ്റുകളുണ്ട്. ഇതിന് പുറമേ വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് കോളജുകളും ഉൾപ്പെടെ ആകെ 31,700 സീറ്റാണ് ഉപരിപഠനത്തിനുള്ളത്. എന്നാലും ഇഷ്ടപ്പെട്ട സ്കൂളും വിഷയവും ലഭിക്കാൻ വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഏറെയാണ്.
ജില്ലയിൽ 1244 സ്കൂളിലായി 454 ബാച്ചാള്ളത്. ഇതിൽ 138 എണ്ണം സർക്കാർ സ്കൂളുകളിലും 278 എണ്ണം എയ്ഡഡ് സ്കൂളുകളിലുമാണ്. 258 സയൻസ് ബാച്ചുകളും 130 കൊമേഴ്സ് ബാച്ചുകളും 66 ഹ്യുമാനിറ്റീസ് ബാച്ചും ജില്ലയിലുണ്ട്. ജില്ലയിൽ 16,870 മെറിറ്റ് സീറ്റുകളുണ്ട്. സ്പോർട്സ് ക്വാട്ടയിൽ 508 സീറ്റുകളുമുണ്ട്. സയൻസിൽ 13710, കൊമേഴ്സിൽ 7020, ഹ്യുമാനിറ്റീസിൽ 3590 എന്നിങ്ങനെയാണ് വിഷയം തിരിച്ചുള്ള കണക്ക്.
കഴിഞ്ഞവർഷം ചെങ്ങന്നൂർ, കുട്ടനാട് മേഖകളിലെ സ്കൂളുകളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ വിദ്യാർഥികൾ കുറവായിരുന്നു. ഏകജാലക സംവിധാനം വഴി പ്ലസ്വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്ക് സൗകര്യമുണ്ട്. സേ പരീക്ഷാഫലവും സി.ബി.എസ്.ഇ, ഐ.സി.എസ്.സി ഫലങ്ങളും വരുന്നതോടെ പ്ലസ്വൺ അപേക്ഷകരുടെ എണ്ണത്തിൽ നാലായിരത്തോളം വർധനയുണ്ടാകാം.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ബുധനാഴ്ച മുതൽ 24 വരെ ഏകജാലകം വഴി അപേക്ഷിക്കാം. 24നാണ് ട്രയൽ അലോട്മെന്റ്. ജൂൺ രണ്ടിന് ഒന്നാം അലോട്മെന്റും 10നും 16നും രണ്ടും മൂന്നും അലോട്മെന്റുകളും പ്രസിദ്ധീകരിക്കും. തുടർന്ന് 18ന് ക്ലാസ് ആരംഭിക്കും. ജൂലൈ 23ന് പ്രവേശനം പൂർത്തിയാക്കും. ജില്ലയിൽ വിദ്യാർഥികൾ കൂടുതലുള്ള അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ 20 ശതമാനം സീറ്റുകൾ കൂട്ടിയിട്ടുണ്ട്
ബാച്ചുകൾ
(വിഷയം-സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്)
സയൻസ് -75, 153, 30
ഹ്യുമാനിറ്റീസ്-24,41, 01
കൊമേഴ്സ്-39,84,7
ആകെ -454
പ്ലസ്വൺ സീറ്റുകൾ
മെറിറ്റ്-16870
നോൺ മെറിറ്റ്-6942
സ്പോർട്സ് ക്വാട്ട-508
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

