സ്കൂട്ടർ മോഷണം: നാലുമാസത്തിനു ശേഷം പ്രതി അറസ്റ്റിൽ
text_fieldsചാരുംമൂട്: സ്കൂട്ടർ മോഷണക്കേസിൽ പ്രതി നാലുമാസത്തിനു ശേഷം അറസ്റ്റിൽ. കൊല്ലം പുനലൂർ അഞ്ചൽ വാടമൺമുറിയിൽ നാലാം വാർഡ് ബിജുവിലാസം വിജിൻ ബിജുവിനെയാണ് (22) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.2022 ഡിസംബർ 17നാണ് കേസിനാസ്പദമായ സംഭവം. ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് പള്ളിയുടെ കോമ്പൗണ്ടിൽനിന്ന് പാലമേൽ ആദിക്കാട്ടുകുളങ്ങര ദാറുൽ സലാം വീട്ടിൽ മുഹമ്മദ് സുൽഫിയുടെ (45) ഉടമസ്ഥതയിലുള്ള ബൈക്കാണ് അപഹരിച്ചത്.
പൊലീസിന്റെ അന്വേഷണത്തിൽ പ്രതിയുടെ ചിത്രമടക്കമുള്ള സി.സി ടി.വി ദൃശ്യം ലഭിച്ചെങ്കിലും പിടികൂടാനായില്ല. മാർച്ചിൽ കൊട്ടാരക്കര നൈറ്റ് പട്രോളിങ്ങിനിടെ പ്രതിയും വാഹനവും പൊലീസിന്റെ മുന്നിൽ അകപ്പെട്ടു. വാഹനം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെങ്കിലും പോക്കറ്റിൽനിന്ന് ലഭിച്ച ആധാർ കാർഡ് നിർണായകമായി. ലഹരിമരുന്നിന് അടിമയായ ഇയാൾ അഞ്ചലിലെ വീട്ടിൽ എത്താറില്ല. പലയിടത്തും മാറിത്താമസിക്കുകയാണ് പതിവ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിരവധി മോഷണക്കേസുണ്ട്. 2022 നവംബറിൽ തിരുവനന്തപുരം ജയിലിൽനിന്ന് മോഷണക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷമാണ് നൂറനാട്ട് വാഹനം കവർന്നത്.പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

