Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനമ്പർ പ്ലേറ്റ് മറച്ച്​...

നമ്പർ പ്ലേറ്റ് മറച്ച്​ ഓട്ടം; ട്രെയ്​ലർ പിടികൂടി

text_fields
bookmark_border
നമ്പർ പ്ലേറ്റ് മറച്ച്​ ഓട്ടം; ട്രെയ്​ലർ പിടികൂടി
cancel
camera_alt

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി​യ ട്രെ​യ്​​ല​ർ

ക​ല​വൂ​ർ: ഗ്രീ​സു​കൊ​ണ്ട് ന​മ്പ​ർ പ്ലേ​റ്റ് മ​റ​ച്ച്​ ഓ​ടി​യ ട്രെ​യ്​​ല​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി പി​ഴ ചു​മ​ത്തി. പു​ല​ർ​ച്ച കൊ​മ്മാ​ടി ബൈ​പാ​സ് പ്ലാ​സ​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്- അ​മ്പ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡാ​ണ്​ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ത​മി​ഴ്നാ​ട്ടി​ലെ ഹൊ​സൂ​ർ പ്ലാ​ന്‍റി​ൽ​നി​ന്ന്​ അ​ശോ​ക് ലെ​യ്​​ലാ​ൻ​ഡ് വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി വ​ന്ന ട്രെ​യി​ല​ർ പി​ടി​കൂ​ടി​യ​ത്. പി​റ​കു​വ​ശ​ത്തെ​യും സൈ​ഡി​ലെ​യും ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഗ്രീ​സ് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നി​ർ​ത്താ​തെ തി​രു​വ​ന​ന്ത​പു​രം ല​ക്ഷ്യ​മാ​ക്കി ബൈ​പാ​സി​ലൂ​ടെ ക​ട​ന്നു​പോ​യി. തു​ട​ർ​ന്ന് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 6000 രൂ​പ പി​ഴ ചു​മ​ത്തി. എ.​ഐ കാ​മ​റ ക​ണ്ടെ​ത്തു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​കാ​നും ലെ​യ്​​ൻ ട്രാ​ഫി​ക് പോ​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്താ​നും വേ​ണ്ടി​യാ​ണ്​ പ​ല വാ​ഹ​ന​ങ്ങ​ളും ഈ ​രീ​തി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ അ​സി​സ്റ്റ​ന്‍റ്​ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റോ​ണി ജോ​സ് വ​ർ​ഗീ​സ്, എ. ​ജീ​ബ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traileralappuzha
News Summary - Running by hiding the number plate; The trailer was caught
Next Story