Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡിൽ പാറപ്പൊടി;...

റോഡിൽ പാറപ്പൊടി; അഗ്നിരക്ഷ സേന വൃത്തിയാക്കി

text_fields
bookmark_border
റോഡിൽ പാറപ്പൊടി; അഗ്നിരക്ഷ സേന വൃത്തിയാക്കി
cancel
camera_alt

റോഡിൽ വീണ പാറപ്പൊടി അഗ്നിരക്ഷ സേന കഴുകി നീക്കുന്നു

Listen to this Article

മാന്നാർ: റോഡിൽ പാറപ്പൊടി നിരന്ന് അപകട ഭീഷണി ഉയർത്തിയതിനെ തുടർന്ന് അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ വെള്ളമൊഴിച്ച് വൃത്തിയാക്കി. തിരുവല്ല -കായംകുളം സംസ്ഥാന പാതയിൽ മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിന് മുന്നിലാണ് പാറപ്പൊടി വീണുകിടന്നത്.

വലിയ ടിപ്പർ ലോറിയിൽനിന്ന് വീണ പാറപ്പൊടി മൂന്ന് ബൈക്ക് യാത്രക്കാരെ അപകടത്തിൽപെടുത്തി. എമർജൻസി റെസ്‌ക്യൂ ടീമംഗവും പൊതുപ്രവർത്തകനുമായ അഭിലാഷ്, അഗ്നിരക്ഷ സേനയുടെ ചെങ്ങന്നൂർ യൂനിറ്റിലെ സിവിൽ ഡിഫൻസ് അംഗം പി.ജെ. അൻഷാദിനെ വിവരമറിയിച്ചു.

തുടർന്ന് ചെങ്ങന്നൂർ അഗ്നിരക്ഷ സേനയിലെ ഉദ്യോഗസ്ഥരായ ധനേഷ്, ശരത് ചന്ദ്രൻ, ശ്യാം, ബിനുലാൽ, പ്രസന്നൻ, ദിനേശ് എന്നിവരടങ്ങിയ സംഘമെത്തി ശക്തമായി വെള്ളം തെറിപ്പിച്ച് പാറപ്പൊടി നീക്കുകയായിരുന്നു.

Show Full Article
TAGS:chengannur fire force
News Summary - Rock dust on the road; Cleaned up fire force
Next Story