ആലപ്പുഴ നഗരത്തിൽ പാതയോര കൈയേറ്റങ്ങൾ ഒഴിപ്പിച്ചുതുടങ്ങി
text_fieldsകണ്ണൻവർക്കി പാലത്തിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ നഗരസഭ അധികൃതർ പൊളിച്ചുനീക്കുന്നു
ആലപ്പുഴ: നഗരത്തിലെ പാതയോരങ്ങൾ കൈയേറി പ്രവർത്തിച്ചുവന്ന കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ചുതുടങ്ങി. കലക്ടറേറ്റിന് വടക്ക് കണ്ണൻവർക്കി പാലത്തിലും അപ്രോച് റോഡിലുമായി പ്രവർത്തിച്ചുവന്ന 13 കടകൾ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. ബുധനാഴ്ച രാവിലെ 10 ഓടെയാണ് ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയത്. അനധികൃതമായി കച്ചവടം നടത്തുന്നവർ സ്ഥാപനങ്ങൾ സ്വമേധയാ നീക്കംചെയ്യണമെന്ന് ഓണത്തിന് മുമ്പ് നഗരസഭ നിർദേശം നൽകിയിരുന്നു. ഇത് അനുസരിക്കാത്ത കച്ചവടക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ടൗൺ വെൻഡിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം നഗരത്തിലെ നോൺ-വെൻഡിങ് സോണുകളിൽ പ്രവർത്തിക്കുന്ന അനധികൃത വ്യാപാര സ്ഥാപനങ്ങൾ വരുംദിവസങ്ങളിൽ ഘട്ടംഘട്ടമായി നീക്കംചെയ്യുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. പാലങ്ങളിലും അപ്രോച്ച് റോഡുകളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് ആദ്യഘട്ടത്തിൽ നടപടി സ്വീകരിക്കുന്നത്. പാലങ്ങൾക്ക് സമീപമുള്ള നോൺ-വെൻഡിങ് സോണുകളിൽ പ്രവർത്തിക്കുന്ന എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും അടിയന്തരമായി നീക്കംചെയ്യണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

