നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം
text_fieldsപമ്പ നദിയുടെ ചെങ്ങന്നൂർ ഇറപ്പുഴ പാലത്തിൽനിന്നുള്ള ദൃശ്യം
ആലപ്പുഴ: പമ്പയാര്‍, അച്ചന്‍കോവിലാര്‍, മണിമലയാര്‍ നദികളിലും കൈവഴികളിലും കക്കി-ആനത്തോട് റിസര്‍വോയറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഈ നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടർ വി.അര്. കൃഷ്ണതേജ അറിയിച്ചു.
പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയിലും പമ്പ, കക്കി-ആനത്തോട് ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലും ശക്തമായി മഴ തുടരുന്നതും കക്കി-ആനത്തോട് ഡാം ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതും പരിഗണിച്ചാണ് ജാഗ്രത നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

