Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിൽ ചാടാനെത്തിയ യുവതിയെ രക്ഷിച്ചു

text_fields
bookmark_border
Alappuzha sea bridge
cancel
camera_alt

തു​രു​മ്പെ​ടു​ത്ത്​ ന​ശി​ച്ച ആ​ല​പ്പു​ഴ ക​ട​ൽ​പാ​ലം

ആലപ്പുഴ: കുടുംബപ്രശ്നത്തെച്ചൊല്ലി കടലിൽ ചാടാനെത്തിയ യുവതിയെ ടൂറിസം പൊലീസ് രക്ഷിച്ചു. വടക്കൻ പറവൂർ സ്വദേശിയായ 27കാരിയാണ് ആത്മഹത്യചെയ്യാൻ ആലപ്പുഴ ബീച്ചിൽ എത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ബീച്ചിലെ കാറ്റാടിഭാഗത്തായിരുന്നു സംഭവം. രാവിലെ മുതൽ കനത്തമഴയിൽ കുടപിടിച്ച് തീരത്ത് ഇരുന്ന യുവതി ഉച്ചയായിട്ടും മാറാതിരുന്നതോടെ സംശയംതോന്നി ടൂറിസം പൊലീസ് ചോദ്യംചെയ്തപ്പോഴാണ് കൈയിൽ കരുതിയ ആത്മഹത്യകുറിപ്പ് കണ്ടെത്തിയത്.

നഗരത്തിലെ യുവാവുമായുള്ള പ്രണയ വിവാഹത്തിന് ശേഷം യുവതിക്ക് ബന്ധുക്കളുമായി അടുപ്പമില്ല. യുവാവിനും കാര്യമായ ബന്ധുക്കളില്ല. ഭർത്താവിൽനിന്ന് ശാരിരീക ഉപദ്രവം നേരിട്ടതോടെ മനംനൊന്താണ് കുറിപ്പ് എഴുതി കടലിൽചാടാൻ എത്തിയതെന്ന് പൊലീസിനോട് യുവതി പറഞ്ഞു. വനിത സെല്ലിൽനിന്ന് കൗൺസിലങ് നൽകി. ടൂറിസം എസ്.ഐ. പി.ജയറാം, പൊലീസുകാരായ സീന, മാത്യു, കോസ്റ്റൽ വാർഡൻ ബിനു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rescued the girl who jumped into the sea
Next Story