വീടുകൾക്ക് ഭീഷണിയായിരുന്ന ഉയരപ്പാത നിർമാണാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി
text_fieldsഅരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണാവശിഷ്ടങ്ങളും മൺകൂനയും ശക്തമായ മഴയിൽ ഒഴുകിയെത്തിയത് വീടിന് ഭീഷണിയായതും വീട് ഉപേക്ഷിച്ച് വാടക വീട്ടിൽ അഭയം തേടിയതും മാധ്യമത്തിൽ വാർത്തയാക്കിയിരുന്നു. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ ആന്നുരുത്തി മുഹമ്മദ് (67), ഭാര്യ നബീസ മക്കളായ അർഷാദ്, അജ്മൽ, ഇവരുടെ ഭാര്യമാരായ സഫ്ന, ഷിഫാന എന്നിവർ അടങ്ങുന്ന കുടുംബമാണ് താമസിക്കുന്ന സ്വന്തം വീട് ഉപേക്ഷിച്ച് വാടകവീട്ടിൽ അഭയം പ്രാപിച്ചത്. 10 സെൻറ് പുരയിടത്തിൽ അധികം പഴക്കമില്ലാത്ത ഇരുനില വീടാണ് മൺകൂനയുടെ ഭീഷണിയിൽ കുടുംബം ഉപേക്ഷിച്ചത്.
അരൂർ പഞ്ചായത്തിൽ തന്നെ ഒമ്പതാം വാർഡിൽ പന്തീരായിരം രൂപ പ്രതിമാസവാടകയിൽ മറ്റൊരു വീട്ടിൽ ഇവർ താമസമാക്കിയിരുന്നു. വീടിന്റെ തൊട്ടരികിലുള്ള 70 സെന്റോളം സ്ഥലത്താണ് കോൺക്രീറ്റ് അവശിഷ്ടങ്ങളും മൺകൂനയും വീടിന് ഭീഷണിയായി കൂട്ടിയിട്ടിരുന്നത്. അരൂർ ഗ്രാമപഞ്ചായത്ത് അധികാരികളുടെ നിർദേശപ്രകാരം ഉയരപ്പാത നിർമാണ കമ്പനി അധികൃതരാണ് ഇപ്പോൾ ഇത് മാറ്റാൻ തുടങ്ങിയിരിക്കുന്നത്. അപകട ഭീഷണിയായ നിലനിൽക്കുന്ന മറ്റ് മൺകൂനകളും ഉടൻ നീക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. പുഷ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

