‘ലിറ്റിൽ ആർട്ടിസ്റ്റ്’ ചിത്ര രചനാ മത്സരം രജിസ്ട്രേഷൻ ഇന്ന് കൂടി
text_fieldsആലപ്പുഴ: ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി ‘മാധ്യമം’ സംഘടിപ്പിക്കുന്ന ‘ലിറ്റിൽ ആർട്ടിസ്റ്റ്’ ചിത്ര രചനാ മത്സരത്തിനുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച രാവിലെ 11ന് അവസാനിക്കും. ഗൂഗിൾ ഫോം, ക്യൂ.ആർ കോഡ് എന്നിവ മുഖേനയായിരിക്കും രജിസ്ട്രേഷൻ. സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. 17ന് കളർകോട് റിലയൻസ് മാളിലാണ് മത്സരം നടക്കുക. ജില്ലയിലെ സ്കൂളുകളിൽ രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. പേൾ: കെ.ജി വിഭാഗം (കളറിംഗ് വിത്ത് ക്രയോൺസ്), ബട്ടർഫ്ലൈ: ഒന്ന്, രണ്ട് ക്ലാസുകൾ (കളറിംഗ് വിത്ത് ക്രയോൺസ്), റെയിൻബോ: മൂന്ന്, നാല് ക്ലാസുകൾ (ചിത്രരചന - കളറിംഗ് വിത്ത് ക്രയോൺസ്), പീകോക്ക്: യു.പി വിഭാഗം (ചിത്രരചന - വാട്ടർ കളർ), പിക്കാസോ: ഹൈസ്കൂൾ വിഭാഗം (ചിത്രരചന - വാട്ടർ കളർ) എന്നിങ്ങനെയാണ് മത്സരം സംഘടിപ്പിക്കുന്നത്. 90 മിനുട്ടായിരിക്കും മത്സര സമയം. വരക്കുന്നതിനുള്ള ആർട്ട് പേപ്പർ വേദിയിൽ നൽകും. മറ്റ് വസ്തുക്കൾ മത്സരാർഥികൾ കൊണ്ടുവരണം.
ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 3000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 2000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 1000 രൂപയും ട്രോഫിയും നൽകും. കുടാതെ വിജയികൾക്ക് പുളിമൂട്ടിൽ സിൽക്സിന്‍റെ സഹോദര സ്ഥാപനമായ ‘അൽമാര’ നൽകുന്ന 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനിക്കും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി സൈബർ സെക്യൂരിറ്റി അവയർനെസ്, ഇൻവെസ്റ്റ്മെന്‍റ് ആൻഡ് പ്രൊഡക്ട്സ് എന്നീ വിഷയങ്ങളിൽ ഫെഡറൽ ബാങ്ക് നൽകുന്ന ബോധവത്കരണ ക്ലാസുണ്ടാകും. വിനോദപരിപാടികൾ, തത്സമയ സമ്മാനങ്ങൾ എന്നിവയും ഉണ്ടാകും.
മത്സരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും നൽകും. ഫലപ്രഖ്യാപനവും സമ്മാനദാനവും വൈകിട്ട് അഞ്ചിന് നടക്കും. മത്സരാർഥികൾക്ക് ലഘുഭക്ഷണം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 98954 92775 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പരിപാടിയുടെ ജനറൽ കൺവീനറും മാധ്യമം റസിഡന്‍റ് എഡിറ്ററുമായ എം.കെ.എം ജാഫർ അറിയിച്ചു. പാദരക്ഷാ കമ്പനിയായ ലൂണാർ, ഫെഡറൽ ബാങ്ക്, റിലയൻസ് മാൾ, റിലയൻസ് സ്മാർട് ബസാർ, സ്കിൻ ആൻഡ് കളേഴ്സ് എന്നിവരാണ് പരിപാടിയുടെ പ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

