ആലപ്പുഴയിൽ അപൂർവ നേതൃമാറ്റം: കെ.കെ. ജയമ്മ അധ്യക്ഷ പദവിയിലേക്ക്
text_fieldsആലപ്പുഴ: ആലപ്പുഴ നഗരസഭ നേതൃമാറ്റത്തിന് സി.പി.എം പാർലമെന്ററി പാർട്ടി യോഗത്തിൽ ധാരണ. സി.പി.എം ആലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് നഗരസഭ ചെയർപേഴ്സൻ സൗമ്യരാജിനെ മാറ്റാനും ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് കെ.കെ. ജയമ്മയെ ആ പദവിയിലേക്ക് നിയോഗിക്കാനും ധാരണയായത്. ഈമാസം 15ന് സൗമ്യരാജ് രാജിക്കത്ത് സമർപ്പിക്കുമെന്നാണ് വിവരം.
ജില്ല സെക്രേട്ടറിയറ്റ് തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തിന് വിടണമെന്ന സാങ്കേതികത്വം മാത്രമാണ് ബാക്കിയുള്ളത്. സാധാരണ ജില്ല നേതൃത്വത്തിന്റെ തീരുമാനം തിരുത്താറില്ല. എന്നാൽ, ഊഴംവെച്ച് ആളെ മാറ്റുന്ന രീതി സി.പി.എമ്മിന് പതിവുള്ളതല്ല. അതിനാൽ ഈ തീരുമാനത്തിൽ മാറ്റമുണ്ടാകുമെന്നാണ് മറുപക്ഷത്തിന്റെ പ്രതീക്ഷ. നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്ക് മുന്നിൽ പാർട്ടി തീരുമാനം ജില്ല സെക്രട്ടറി ആർ. നാസറാണ് അവതരിപ്പിച്ചത്. ഇരുവർക്കും പദവി രണ്ടരവർഷം വീതം നൽകാമെന്ന് ഒത്തുതീർപ്പ് ധാരണയുണ്ടായതായും അറിയിച്ചു. തുടർന്ന്, ഇന്നുതന്നെ രാജിവെക്കാമെന്ന നിലപാട് സൗമ്യരാജ് സ്വീകരിച്ചതായാണ് വിവരം. സി.പി.എമ്മിലെയും കേരള കോൺഗ്രസിലെയും സ്ഥിരം സമിതി അധ്യക്ഷന്മാരും മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

