ചിതയൊരുക്കാന്‍ മാര്‍ഗമില്ല: സംസ്കാര ചടങ്ങ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്
text_fieldsഹരിപ്പാട്: വയോധികെൻറ സംസ്കാര െചലവ് ഏറ്റെടുത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അർബുദം ബാധിച്ച് ചികിത്സയിലിരുന്ന ഗോപാലന് നായര്‍ (68) കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഹരിപ്പാട് നഗരസഭ 21ാം വാര്‍ഡില്‍ വാടകക്ക് താമസിച്ചിരുന്ന ഇദ്ദേഹത്തിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വര്‍ഷങ്ങളായി മുംബൈയില്‍ ജോലി ചെയ്തിരുന്ന ഗോപാലന് നായർ ആറുമാസമായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഉഷയാണ് ഭാര്യ. മക്കളില്ല.
മൃതദേഹം ദഹിപ്പിക്കാന്‍ നഗരസഭ മുന്നോട്ടുവന്നെങ്കിലും സംസ്കാരത്തിനുള്ള ചെലവ് കുടുംബത്തിന് താങ്ങാന്‍ സാധിക്കുന്നതായിരുന്നില്ല. ഹരിപ്പാട് തെക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് വൃന്ദ എസ്. കുമാര്‍ പ്രതിപക്ഷ നേതാവിനെ വിവരം അറിയിക്കുകയും അദ്ദേഹം സംസ്കാരത്തിെൻറ ചെലവ് ഏറ്റെടുക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

