Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനഹൃദയങ്ങളിലൂടെ...

ജനഹൃദയങ്ങളിലൂടെ ആവേശമായി രമേശ് ചെന്നിത്തല

text_fields
bookmark_border
ജനഹൃദയങ്ങളിലൂടെ ആവേശമായി രമേശ് ചെന്നിത്തല
cancel
camera_alt

ചേ​പ്പാ​ട്ടേ പ​ര്യ​ട​ന​ത്തി​നി​ടെ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ അ​ടു​ത്തേ​ക്ക് വ​ന്ന ബാ​ലി​ക​ക്കൊ​പ്പം ഫോ​ട്ടോ​ക്ക്​ പോ​സ് ചെ​യ്യു​ന്ന യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്​: ​ഹ​രി​പ്പാ​ടു​കാ​ർ​ക്ക് മു​ഖ​വു​ര ആ​വ​ശ്യ​മി​ല്ലാ​ത്ത നേ​താ​വാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ഴ​യ ത​ല​മു​റ​ക്കും പു​തു​ത​ല​മു​റ​ക്കും ഒ​രു​പോ​ലെ പ​രി​ചി​ത​നാ​ണ്. തു​ട​ർ​ച്ച​യാ​യി നാ​ലാം​ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന ചെ​ന്നി​ത്ത​ല സം​സ്ഥാ​ന​ത​ല പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി സ​ജീ​വ​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ര്യ​ട​നം അ​ദ്ദേ​ഹ​ത്തി​ന്റെ ജ​ന​സ​മ്മ​തി​ക്ക് ഇ​ന്നും തെ​ല്ലും കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു. ​രാ​വി​ലെ ഒ​മ്പ​തി​ന്​ ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചു​വീ​ട്ടി​ൽ ജ​ങ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ക​ടു​ത്ത ചൂ​ടി​നെ അ​വ​ഗ​ണി​ച്ച് എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ആ​വേ​ശം നി​റ​ച്ചു.

ഷി​ബു ബേ​ബി ജോ​ൺ എം.​എ​ൽ.​എ​യാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ക​ൻ. വി​വി​ധ പ്രാ​യ​ത്തി​ൽ​പെ​ട്ട ആ​ളു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ചെ​ന്നി​ത്ത​ല​ക്ക്​ അ​ക​മ്പ​ടി സേ​വി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ചി​ത്രം പ​തി​ച്ച ടീ ​ഷ​ർ​ട്ടു​ക​ൾ ധ​രി​ച്ചാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഇ​വ​ർ ഒ​പ്പം​കൂ​ടി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​റോ​ഡു​ക​ളി​ലൂ​ടെ ജ​ന​നാ​യ​ക​ൻ ക​ട​ന്നു വ​രു​മ്പോ​ൾ ഒ​രു നോ​ക്ക് കാ​ണാ​നും കൈ​വീ​ശി സ​ന്തോ​ഷം പ​ങ്കി​ടാ​നും വീ​ടി​ന്റെ ഉ​മ്മ​റ​ത്തും മു​റ്റ​ത്തും വ​യോ​ധി​ക​രും അ​മ്മ​മാ​രും അ​ട​ക്കം വ​ലി​യ നി​ര​ത​ന്നെ കാ​ത്തു​നി​ന്നു. ‘‘ന​മ്മു​ടെ ചെ​ന്നി​ത്ത​ല ഇ​താ വ​രു​ന്നു, സ്നേ​ഹി​ത​നെ​പ്പോ​ലെ കൂ​ട​പ്പി​റ​പ്പി​നെ പോ​ലെ, മ​ക​നെ​പ്പോ​ലെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്ക​ണം" എ​ന്ന അ​നൗ​ൺ​സ്മെ​ന്റു​ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ മു​ഴ​ങ്ങു​മ്പോ​ൾ വ​ഴി​യോ​ര​ങ്ങ​ളി​ൽ ത​ടി​ച്ചു കൂ​ടി​യ​വ​രി​ൽ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കൈ​വീ​ശി​യ ശേ​ഷം അ​മ്മ​മാ​ർ നെ​ഞ്ചി​ൽ കൈ​വെ​ച്ച് പ്രാ​ർ​ഥ​ന​യോ​ടെ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ്ര​ഹി​ക്കു​ന്ന കാ​ഴ്ച​ക​ൾ മ​ണ്ഡ​ല​വു​മാ​യു​ള്ള വൈ​കാ​രി​ക ബ​ന്ധ​ത്തി​ന്റെ ആ​ഴം വെ​ളി​പ്പെ​ടു​ത്തി.

​യാ​ത്ര​ക്കി​ട​യി​ൽ ആ​തി​ര ടിം​ബേ​ഴ്സ് ജ​ങ്ഷ​ൻ ക​ഴി​ഞ്ഞ് അ​മ്പു​വി​ള വ​യ​ലി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ജി​ബി​ൻ വി​ല്ല​യി​ലെ ശോ​ശാ​മ്മ വീ​ടി​നു​മു​ന്നി​ൽ കാ​ത്തു​നി​ന്ന് എം.​എ​ൽ.​എ​യു​ടെ വാ​ഹ​നം കൈ​കാ​ണി​ച്ചു നി​ർ​ത്തി ത​ന്റെ വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ ഉ​പ്പേ​രി കൈ​മാ​റി​യ​ത് ജ​ന​പ്ര​തി​നി​ധി​യോ​ടു​ള്ള നി​ഷ്ക​ള​ങ്ക​മാ​യ സ്നേ​ഹ​ത്തി​ന്റെ തെ​ളി​വാ​യി. പ​ക​ര​മാ​യി ചെ​ന്നി​ത്ത​ല അ​വ​ർ​ക്ക് ഷാ​ൾ സ​മ്മാ​നി​ച്ചു.

പാ​ത​യോ​ര​ങ്ങ​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഷാ​ളും ക​ണി​ക്കൊ​ന്ന​യും ശീ​ത​ള​പ​നീ​യ​ങ്ങ​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും കൈ​യി​ലേ​ന്തി നി​ര​വ​ധി പേ​രാ​ണ് കാ​ത്തു​നി​ന്ന​ത്. അ​വ​രു​ടെ​യെ​ല്ലാം സ്​​നേ​ഹം സ്വീ​ക​രി​ച്ചാ​ണ് ചെ​ന്നി​ത്ത​ല ക​ട​ന്നു​പോ​യ​ത്. അ​മ്പോ​ള വ​യ​ൽ, കൊ​ല്ല​ശ്ശേ​രി മു​ക്ക്, ചൂ​ണ്ടു​പ​ല​ക ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ബാ​ൻ​ഡ് മേ​ള​ങ്ങ​ളോ​ടെ​യും വെ​ടി​ക്കെ​ട്ടോ​ടെ​യു​മാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്ന​ത്. സ​മ​യ​ക്കു​റ​വ് കാ​ര​ണം കു​റ​ഞ്ഞ വാ​ക്കി​ൽ ആ​യി​രു​ന്നു മ​റു​പ​ടി പ്ര​സം​ഗം. ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​നം ന​ട​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് 15 വ​ർ​ഷ​മു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ എ​ങ്ങ​നെ നി​ഷേ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ന​ട​പ്പാ​ക്കി​യ പ്ര​ധാ​ന​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി. വി​ക​സ​ന​മെ​ത്താ​ത്ത ഒ​രു പ്ര​ദേ​ശ​വും ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ ഇ​ല്ല. മ​നു​ഷ്യ​ർ തൊ​ട്ട​റി​ഞ്ഞ വി​ക​സ​നം എ​ങ്ങ​നെ​യാ​ണ് നി​ഷേ​ധി​ക്കാ​നാ​വു​ക​യെ​ന്നു അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ട​ത് സ​ർ​ക്കാ​ർ ത​ക​ർ​ത്ത ഹ​രി​പ്പാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന സ്വ​പ്നം യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഒ​ന്നാ​മ​താ​യി യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ലി​യ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് വോ​ട്ട​ർ​മാ​ർ സ്വീ​ക​രി​ച്ച​ത്.

രാ​വി​ലെ 11.30ന് ​പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം ര​ണ്ടു​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് അ​വ​സാ​നി​ച്ച​ത്. ചി​ങ്ങോ​ലി​യി​ലെ ഒ​രു പ്ര​വ​ർ​ത്ത​ക​ന്റെ വീ​ട്ടി​ൽ ഒ​രു​ക്കി​യ ഉ​ച്ച​യൂ​ണി​ന് ശേ​ഷം പ​ര്യ​ട​നം ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ചൂ​ട് കു​റ​ച്ചൊ​ന്നു ശ​മി​ച്ച​പ്പോ​ൾ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​വേ​ശം ഇ​ര​ട്ടി​യാ​യി. മ​ഹാ​രാ​ഷ്ട്ര മു​ൻ മ​ന്ത്രി അ​നീ​സ് അ​ഹ​മ്മ​ദ്, ഹ​രി​യാ​ന മു​ൻ​മ​ന്ത്രി ച​ക്ര​വ​ർ​ത്തി ശ​ർ​മ, എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ, മു​ൻ എം.​എ​ൽ.​എ ജോ​സ​ഫ് വാ​ഴ​ക്ക​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും ചി​ങ്ങോ​ലി​യി​ലെ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ഴു​പ്പേ​കി.

ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ങാ​ടി​ശ്ശേ​രി മു​ക്ക്, പ​ഞ്ച​വ​ടി മു​ക്ക്, അം​ബി​യി​ൽ മു​ക്ക്, കൊ​ല്ല​ന്റേ​ത്ത് മു​ക്ക്, ക​രീ​ശേ​ര​ൽ മു​ക്ക് ചൂ​ണ്ടു​പ​ല​ക ജ​ങ്ഷ​ൻ, കാ​വ​നാ​ട് ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ങാ​ട്ട് ജ​ങ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച ഉ​ച്ച​ക്ക് ശേ​ഷ​മു​ള്ള പ​ര്യ​ട​നം ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വെ​മ്പു​ഴ​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്റെ കി​ഴ​ക്കേ​ക്ക​ര​യി​ലേ​ക്ക് നീ​ങ്ങി.

വ​ട​ക്കേ അ​റ്റ​മാ​യ ചൂ​ള തെ​രു​വ് ജ​ങ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി മ​ണി​വേ​ലി ക​ട​വി​ൽ സ​മാ​പി​ച്ചു. മാ​മൂ​ട് ജ​ങ്​​ഷ​നി​ൽ ആ​രം​ഭി​ച്ച പ​ര്യ​ട​നം വ​ന്ദി​ക​പ​ള്ളി ജ​ങ്ഷ​നി​ൽ സ​മാ​പി​ച്ച​പ്പോ​ൾ വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് അ​ക​മ്പ​ടി​യാ​യും പ​രി​പാ​ടി വീ​ക്ഷി​ക്കാ​നും എ​ത്തി​യ​ത്.

ച​രി​ത്രം തി​രു​ത്താ​ൻ ജി​സ്​​മോ​ന്‍റെ പ​ര്യ​ട​നം

ഹ​രി​പ്പാ​ട്: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും രാ​ഷ്ട്രീ​യ​ത്തി​ൽ ഏ​റെ പ​യ​റ്റി​ത്തെ​ളി​ഞ്ഞ എ​തി​രാ​ളി​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ന്റെ യാ​തൊ​രു ഭീ​തി​യു​മി​ല്ലാ​തെ​യാ​ണ് ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ടി.​ടി. ജി​സ്മോ​ൻ പ്ര​ചാ​ര​ണം കു​തി​ക്കു​ന്ന​ത്. എ​തി​രാ​ളി​യു​ടെ രാ​ഷ്ട്രീ​യ സ്വാ​ധീ​നം ത​ന്നെ ഒ​ട്ടും ഭ​യ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ക​ന്നി അം​ഗ​ത്തി​നി​റ​ങ്ങി​യ ജി​സ്മോ​ന്റെ വാ​ക്കു​ക​ളും ശൈ​ലി​യും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പേ മ​ണ്ഡ​ല​ത്തി​ൽ ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഹ​രി​പ്പാ​ട് ഇ​ക്കു​റി ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​മെ​ന്ന ബോ​ധ്യം ത​നി​ക്കു​ണ്ടാ​യെ​ന്നും യു​വാ​ക്ക​ൾ ന​ൽ​കു​ന്ന വ​ലി​യ ആ​വേ​ശം വ​ലി​യ പ്ര​തീ​ക്ഷ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ളം പ​ത്തു​വ​ർ​ഷ​മാ​യി കൈ​വ​രി​ച്ച വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം എ​ത്താ​ൻ ഹ​രി​പ്പാ​ടി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും ഈ ​അ​വ​സ്ഥ​ക്ക്​ മാ​റ്റം ഉ​ണ്ടാ​കാ​ൻ ഇ​ത്ത​വ​ണ മ​ണ്ഡ​ലം ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ​

തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളാ​യ ആ​റാ​ട്ടു​പു​ഴ​യി​ലും തൃ​ക്കു​ന്ന​പ്പു​ഴ​യി​ലും ന​ട​ന്ന പ​ര്യ​ട​നം ആ​വേ​ശം നി​റ​ക്കു​ന്ന​താ​യി​രു​ന്നു. രാ​വി​ലെ ഒ​മ്പ​തി​ന്​ വ​ലി​യ​ഴി​ക്ക​ൽ തീ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ​ത്തി​ൽ കേ​ര​ളം മു​ന്നേ​റി​യ​പ്പോ​ൾ ഹ​രി​പ്പാ​ടി​ന് ആ ​നേ​ട്ട​ങ്ങ​ളൊ​ന്നും കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ജി​സ്മോ​ൻ കു​റ്റ​പ്പെ​ടു​ത്തി. തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി 500 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ എ.​ഡി.​ബി വാ​യ്പ​യാ​യി അ​നു​വ​ദി​ച്ച​തി​ൽ നി​ല​വി​ലെ എം.​എ​ൽ.​എ​ക്ക്​ ഒ​രു പ​ങ്കു​മി​ല്ലെ​ന്നും, വോ​ട്ട് വാ​ങ്ങി മ​ട​ങ്ങു​ന്ന ദേ​ശാ​ട​ന​പ്പ​ക്ഷി​യാ​കി​ല്ല താ​നെ​ന്നും ജ​ന​ങ്ങ​ളു​ടെ വി​ളി​പ്പാ​ട​ക​ലെ എ​പ്പോ​ഴും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ​

യു​വ​ശ​ക്തി ന​ഗ​ർ, പെ​രു​മ്പ​ള്ളി, വ​ട്ട​ച്ചാ​ൽ, നെ​ല്ലാ​ണി​ക്ക​ൽ, മു​ല്ല​ശ്ശേ​രി ജം​ഗ്ഷ​ൻ, ആ​റാ​ട്ടു​പു​ഴ ബ​സ്റ്റാ​ൻ​ഡ്, പ​ത്തി​ശേ​രി​ൽ, മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​റാ​ട്ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. ഇ​തി​നി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത കാ​യം​കു​ള​ത്തെ പ​രി​പാ​ടി​യി​ലും സു​ഭാ​ഷി​ണി അ​ലി പ​ങ്കെ​ടു​ത്ത ചി​ങ്ങോ​ലി​യി​ലെ പ​രി​പാ​ടി​യി​ലും ജി​സ്‌​മോ​ൻ സാ​ന്നി​ധ്യം അ​റി​യി​ച്ചു. പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത പൊ​തു​പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കേ​ണ്ടി വ​ന്ന​തി​നാ​ൽ തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. രാ​വി​ലെ 11.30ന് ​ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം വൈ​കു​ന്നേ​രം 4.30നാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​തി​യാ​ങ്ക​ര​യി​ൽ നി​ന്ന് പു​ന​രാ​രം​ഭി​ച്ച​ത്. അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ​യും ചെ​ങ്കൊ​ടി​യേ​ന്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​ൻ പ​ല സ്ഥ​ല​ങ്ങ​ളി​ലും ജ​ന​ക്കൂ​ട്ടം കാ​ത്തു​നി​ന്നു. സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളും ക​ട​ക​ളും സ​ന്ദ​ർ​ശി​ച്ച് നേ​രി​ട്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചാ​യി​രു​ന്നു പ​ര്യ​ട​നം. മൂ​ത്തേ​രി​ൽ, മ​തു​ക്ക​ൽ വാ​ട്ട​ർ ടാ​ങ്ക്, പാ​നൂ​ർ പ​ള്ളി​മു​ക്ക്, പു​ത്ത​ൻ​പു​ര, കു​റ്റി​ക്കാ​ട് ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം കു​മാ​ര​കോ​ടി ജ​ങ്ഷ​നി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു. മ​ണ്ഡ​ല​ത്തി​ന്റെ പി​ന്നോ​ക്കാ​വ​സ്ഥ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞെ​ന്നും ഇ​ക്കു​റി മാ​റ്റം ഉ​റ​പ്പാ​ണെ​ന്നു​മു​ള്ള ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ജി​സ്മോ​നും പ്ര​വ​ർ​ത്ത​ക​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaAlappuzhaKerala Assembly Election 2026
News Summary - Ramesh Chennithala became enthusiastic through the hearts of the people
Next Story