മാന്നാർ: പഞ്ചായത്ത് 12ആം വാർഡിൽ കുട്ടമ്പേരൂർ മകയിരത്തിൽ വീട്ടിൽ രാജേഷിന് (42) വൃക്ക പകുത്തുനൽകുവാൻ ഭാര്യമാതാവ് മിനി തയാറാണെങ്കിലും ശസ്ത്രക്രിയക്കാവശ്യമായ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ഇലക്ട്രിസിറ്റി ബോർഡിൽ കരാർ ജോലി ചെയ്യുകയായിരുന്നു രാജേഷ്.
ആഴ്ചയിൽ രണ്ടുദിവസം ഡയാലിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് മെംബർ അജിത് പഴവൂരിന്റെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ രാജേഷിന്റെ ഭാര്യ നിഷ കൃഷ്ണെൻറയും എ.ഡി.എസ് പ്രസിഡന്‍റ് മായാദേവിയുടെയും പേരിൽ ഗ്രാമീൺ ബാങ്ക് മാന്നാർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് കുടുംബം. അക്കൗണ്ട് നമ്പർ 40557101037889. IFSC: KLGB0040557. ഫോൺ 9947831728.