ആലപ്പുഴ: 2018ലെ പ്രളയത്തിൽ ആലപ്പുഴ തിരുമല ഔട്ട്പോസ്റ്റ് വാർഡ് സ്വദേശി സജിമോെൻറ വീടും തകർന്നുപോയിരുന്നു. തുടർന്ന് മുൻ സബ് കലക്ടർ വി.ആർ. കൃഷ്ണ തേജയാണ് ഐ ആം ഫോർ ആലപ്പി പദ്ധതി വഴി ഇവർക്ക് പുതിയ വീട് നിർമിച്ചുനൽകിയത്. പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ ഭൂനിരപ്പിൽനിന്ന് ഉയർത്തിയാണ് വീട് നിർമിച്ചത്. ഈ വർഷത്തെ പ്രളയത്തിൽ വീട്ടുമുറ്റത്ത് ഒന്നരയടി വെള്ളമുണ്ടെങ്കിലും വീട്ടിൽ വെള്ളം കയറിയില്ല.
ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന അഭയ ഫൗണ്ടേഷനാണ് ഇവർക്ക് വീട് നിർമിച്ചുനൽകിയത്. നിർമാണ തൊഴിലാളിയായ സജിമോൻ, ഭാര്യ പ്രിയ, മക്കളായ സഞ്ജയ്, ലക്ഷ്മി എന്നിവരാണ് ഇക്കുറി പ്രളയത്തിൽനിന്ന് സുരക്ഷിതരായി കഴിയുന്നത്.