Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right...

അ​മ്പ​ല​പ്പു​ഴ-​ആ​ല​പ്പു​ഴ ഇ​ര​ട്ട​പ്പാ​ത​ക്ക്​ റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി; പ്ര​തീ​ക്ഷ​യി​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ

text_fields
bookmark_border
അ​മ്പ​ല​പ്പു​ഴ-​ആ​ല​പ്പു​ഴ ഇ​ര​ട്ട​പ്പാ​ത​ക്ക്​  റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി; പ്ര​തീ​ക്ഷ​യി​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ
cancel

ആ​ല​പ്പു​ഴ: തീ​ര​ദേ​ശ റെ​യി​ൽ​പാ​ത​യി​ൽ അ​മ്പ​ല​പ്പു​ഴ-​ആ​ല​പ്പു​ഴ ഇ​ര​ട്ട​പാ​ത​ക്ക്​ റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി. അ​മ്പ​ല​പ്പു​ഴ മു​ത​ൽ ആ​ല​പ്പു​ഴ വ​രെ​യു​ള്ള 12.66 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് പാ​ത ഇ​ര​ട്ടി​പ്പി​ക്കാ​ൻ 324.16 കോ​ടി​യാ​ണ്​ റെ​യി​ൽ​വേ അ​നു​വ​ദി​ച്ച​ത്. ഈ ​ഭാ​ഗ​ത്ത്​ ര​ണ്ടാം​പാ​ത വ​രു​ന്ന​തോ​ടെ ആ​ല​പ്പു​ഴ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ഇ​ര​ട്ട​പ്പാ​ത​യാ​കും. ഈ ​റൂ​ട്ടി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്കും സാ​ധ്യ​ത​യേ​റും. ആ​ല​പ്പു​ഴ വ​ഴി​യു​ള്ള പാ​ത​യി​ൽ കാ​യം​കു​ളം മു​ത​ൽ അ​മ്പ​ല​പ്പു​ഴ വ​രെ​യാ​ണ്​ ഇ​ര​ട്ട​പ്പാ​ത​യു​ള്ള​ത്. എ​റ​ണാ​കു​ളം മു​ത​ൽ കു​മ്പ​ളം വ​രെ​യും കു​മ്പ​ളം മു​ത​ൽ തു​റ​വൂ​ർ വ​രെ​യും ര​ണ്ടാം​പാ​ത നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വി​ടെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പാ​ല​ങ്ങ​ളു​ടെ കോ​ൺ​ക്രീ​റ്റ് പ​ണി​ക​ളും പാ​ത​ക്കാ​യി മ​ണ്ണി​ട്ട് ഉ​യ​ർ​ത്തു​ന്ന നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. തു​റ​വൂ​ർ മു​ത​ൽ അ​മ്പ​ല​പ്പു​ഴ വ​രെ​യു​ള്ള 46 കി​ലോ​മീ​റ്റ​ർ ദൂ​രം ര​ണ്ടാം​പാ​ത നി​ർ​മാ​ണ​ത്തി​ന്​ വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ളം അ​നു​മ​തി കാ​ത്തി​രി​ക്കു​ന്ന​ത്.

യാ​ത്രാ​ദു​രി​ത​മേ​റെ

ഇ​ര​ട്ട​പ്പാ​ത​യി​ല്ലാ​ത്ത​തി​നാ​ൽ തീ​ര​ദേ​ശ​പാ​ത​യി​ൽ വ​ലി​യ യാ​ത്രാ​ദു​രി​ത​മാ​ണ്​ നേ​രി​ടു​ന്ന​ത്. ഒ​റ്റ​വ​രി​പ്പാ​ത​യാ​യ​തി​നാ​ൽ ആ​വ​ശ്യ​ത്തി​ന്​ മെ​മു ട്രെ​യി​നു​ക​ളോ പു​തി​യ എ​ക്സ്​​പ്ര​സ്​ ട്രെ​യി​നു​ക​ളോ ല​ഭി​ക്കു​ന്നി​ല്ല. തീ​ര​ദേ​ശ പാ​ത​യി​ലൂ​ടെ ട്രെ​യി​നു​ക​ൾ കു​റ​വാ​യ​തി​നാ​ൽ നി​ല​വി​ൽ ഓ​ടു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ലെ​ല്ലാം വ​ൻ​തി​ര​ക്കാ​ണ്. രാ​വി​ലെ​യും വൈ​കീ​ട്ടു​മു​ള്ള ട്രെ​യി​നു​ക​ളി​ൽ നി​ൽ​ക്കാ​ൻ പോ​ലും ഇ​ട​മി​ല്ല. തി​ക്കും തി​ര​ക്കും കാ​ര​ണം യാ​ത്രി​ക​ർ കു​ഴ​ഞ്ഞു​വീ​ഴു​ന്ന സ്ഥി​തി​യു​മു​ണ്ട്. വ​​ന്ദേ​ഭാ​ര​ത്​ അ​ട​ക്ക​മു​ള്ള മ​റ്റു​ ട്രെ​യി​നു​ക​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​നാ​യി പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ടു​ന്ന​ത്​ യാ​ത്രാ​ദു​രി​തം ഏ​റെ​യാ​ണ്.

വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ്​: ഇ​നി​യും നീ​ളും

2017ലാ​ണ് അ​മ്പ​ല​പ്പു​ഴ-​തു​റ​വൂ​ർ പാ​ത​യു​ടെ എ​സ്റ്റി​മേ​റ്റ്​ ത​യാ​റാ​ക്കി​യ​ത്. 1000 കോ​ടി​ക്ക്​ മു​ക​ളി​ലു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് നീ​തി ആ​യോ​ഗി​ന്റെ​യും കാ​ബി​ന​റ്റ് ക​മ്മി​റ്റി ഓ​ൺ ഇ​ക്ക​ണോ​മി​ക് അ​ഫ​യേ​ഴ്സി​ന്റെ​യും (സി.​സി.​ഇ.​എ) അ​നു​മ​തി ആ​വ​ശ്യ​മാ​യി​രു​ന്നു. നീ​തി ആ​യോ​ഗ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും പ​ദ്ധ​തി​ക്ക് സി.​സി.​ഇ.​എ അ​നു​മ​തി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ല്ല. ഇ​തോ​ടെ റെ​യി​ൽ​വേ നി​ർ​മാ​ണ വി​ഭാ​ഗം പ​ദ്ധ​തി മൂ​ന്നാ​യി തി​രി​ച്ച് എ​സ്റ്റി​മേ​റ്റ്​ പു​തു​ക്കി ന​ൽ​കി​യ​തി​ൽ ഒ​ന്നി​നാ​ണ് അ​നു​മ​തി​യാ​യ​ത്. പാ​ത പൂ​ർ​ത്തി​യാ​യാ​ൽ ദി​വ​സ​വും ഒ​മ്പ​ത്​ പു​തി​യ ട്രെ​യി​നു​ക​ൾ വ​രെ ഓ​ടി​ക്കാ​മെ​ന്നാ​ണ്​ റെ​യി​ൽ​വേ​യു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​തി​നു പു​റ​മേ​വ​ർ​ഷം 28.8 ല​ക്ഷം ട​ൺ ച​ര​ക്കു​നീ​ക്ക​വും സാ​ധ്യ​മാ​കും. ഇ​തി​ലൂ​ടെ റെ​യി​ൽ​വേ​ക്ക്​ വ​ർ​ഷം 3.23 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം കി​ട്ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

അ​നി​ശ്ചി​തത്വ​ത്തി​ന്​ വി​രാ​മ​മാ​യി -​കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി

ആ​ല​പ്പു​ഴ: തീ​ര​ദേ​ശ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മാ​യ​യെ​ന്ന്​ കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി. ആ​ല​പ്പു​ഴ വ​ഴി​യു​ള്ള തീ​ര​ദേ​ശ റെ​യി​ൽ​പ്പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ മൂ​ന്നു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളാ​ക്കി വി​ഭ​ജി​ച്ച് ന​ട​ത്തി​പ്പ് വേ​ഗ​ത്തി​ലാ​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡി​ന്​ നി​​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചി​രു​ന്നു. മൊ​ത്തം പ​ദ്ധ​തി​ച്ചെ​ല​വ് മൂ​ന്നാ​യി വി​ഭ​ജി​ക്കും. ഇ​ത​നു​സ​രി​ച്ച് അ​മ്പ​ല​പ്പു​ഴ മു​ത​ൽ ആ​ല​പ്പു​ഴ വ​രെ​യു​ള്ള 12.12 കി​ലോ​മീ​റ്റ​ർ പാ​ത ഇ​ര​ട്ടി​പ്പി​ക്കു​ന്ന​ത് ആ​ദ്യ​ഘ​ട്ട​മാ​യി ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ബാ​ക്കി​യാ​യ ഏ​ക മേ​ഖ​ല​യാ​ണ് അ​മ്പ​ല​പ്പു​ഴ-​കു​മ്പ​ളം വ​രെ​യു​ള്ള തീ​ര​ദേ​ശ പാ​ത. ഇ​തി​ൽ തു​റ​വു​ർ മു​ത​ൽ കു​മ്പ​ളം വ​രെ​യു​ള്ള പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന് നേ​ര​ത്തെ അ​നു​മ​തി​യാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബാ​ക്കി​യു​ള്ള അ​മ്പ​ല​പ്പു​ഴ-​തു​റ​വൂ​ർ പ്ര​ദേ​ശ​ത്തെ അ​നി​ശ്ചി​ത​ത്വം പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി മൂ​ന്നാ​യി വി​ഭ​ജി​ച്ച് എ​സ്റ്റി​മേ​റ്റ്​ പു​തു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നേ​ര​ത്തെ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തോ​ടും റെ​യി​ൽ​വേ ബോ​ർ​ഡി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​നി മാ​രാ​രി​ക്കു​ളം-​ തു​റ​വൂ​ർ ര​ണ്ടാം​റീ​ച്ച്​

പാ​ത​യി​​ലെ അ​മ്പ​ല​പ്പു​ഴ-​ആ​ല​പ്പു​ഴ പാ​ത​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ ര​ണ്ടാം റീ​ച്ചാ​യി മാ​രാ​രി​ക്കു​ളം-​തു​റ​വൂ​ർ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്റെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ്​ അം​ഗീ​കാ​രം നേ​ടാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 430 കോ​ടി​യാ​ണ് ഈ ​മേ​ഖ​ല​ക്കാ​യി പു​തു​ക്കി​യ എ​സ്​​റ്റി​മേ​റ്റ്​ ത​യാ​റാ​ക്കി​യ​ത്. പ്രോ​ജ​ക്ട്​ എ​ക്സാ​മി​നേ​ഷ​ൻ ക​മ്മി​റ്റി, പി.​എം. ഗ​തി​ശ​ക്തി ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ​രു​ടെ അ​നു​മ​തി നേ​ടി​യാ​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​കും. മൂ​ന്നാം റീ​ച്ചാ​യ മാ​രാ​രി​ക്കു​ളം-​തു​റ​വൂ​ർ അ​തി​നു​ശേ​ഷം പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayAmbalappuzhatouristsAlappuzhaanticipation
News Summary - Railways gives green signal for Ambalappuzha-Alappuzha double track; Tourists in anticipation
Next Story