Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറെയിൽവേ ഗേറ്റ് വാഹനം...

റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചുതകർത്തു; ആറുമണിക്കൂർ ഗതാഗതം മുടങ്ങി

text_fields
bookmark_border
റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചുതകർത്തു; ആറുമണിക്കൂർ ഗതാഗതം മുടങ്ങി
cancel
camera_alt

എഴുപുന്ന റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചു തകർന്നപ്പോൾ

അരൂർ: തീരദേശ റെയിൽപാതയിൽ എഴുപുന്ന റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചുതകർത്തതോടെ എഴുപുന്ന-എരമല്ലൂർ റൂട്ടിൽ ആറു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ എരമല്ലൂരിൽനിന്ന് എഴുപുന്നയിലേക്ക് പോയ ഓട്ടോയാണ് നിയന്ത്രണം തെറ്റി റെയിൽവേ ലെവൽ ക്രോസിലെ ഇരുമ്പുബാർ ഇടിച്ചുതകർത്തത്.

ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായി. ചേർത്തല-എറണാകുളം സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ ദേശീയപാതയിലൂടെ കടത്തിവിട്ടു. വൈകീട്ട് ആറിന് റെയിൽവേ വിഭാഗം സ്ഥലത്തെത്തി റെയിൽ ബാറിന്‍റെ തകരാർ പരിഹരിച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficAlappuzhalocalnews
News Summary - Railway gate smashed by vehicle; traffic disrupted for six hours
Next Story