വള്ളികുന്നം: റോഡിൽനിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് പൊലീസ് സാന്നിധ്യത്തിൽ ഉടമക്ക് തിരികെ നൽകി. 14,600 രൂപയും രണ്ട് എ.ടി.എം കാർഡും ഡ്രൈവിങ് ലൈസൻസുമടങ്ങിയ പഴ്സാണ് കണിയാംമുക്ക് ജ്യോതിയിൽ രാജേഷിന് കിട്ടിയത്.
ഉടമയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പഴ്സ് നഷ്ടപ്പെട്ട കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് പരാതിയുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു. എസ്.െഎ ഷഫീഖിെൻറ സാന്നിധ്യത്തിൽ രാജേഷിൽനിന്ന് ആഷിക് ഏറ്റുവാങ്ങി.