പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം സമാപിച്ചു
text_fieldsവയലാർ രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പാർച്ചന നടത്തുന്നു
ചേർത്തല: 79-ാമത് പുന്നപ്ര -വയലാർ രക്തസാക്ഷി വാരാചരണം സമാപിച്ചു. രാവിലെ മുതൽ വയലാർ രക്തസാക്ഷി മണ്ഡപത്തിലും വയലാർ രാഘവപറമ്പിലേക്കും നൂറുകണക്കിനാളുകൾ എത്തി. വിവിധ മേഖലയിൽ നിന്നും ചെറുതും വലുതുമായ പ്രകടനങ്ങൾ മണ്ഡപത്തിലേക്ക് ഒഴുകി. 12.45 ഓടെ പുന്നപ്രയിൽ മുതിർന്ന നേതാവ് ജി. സുധാകരൻ കൊളുത്തി വിട്ട ദീപശിഖ മണ്ഡപത്തിൽ എത്തിയതോടെ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി. സിദ്ധാർഥൻ ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ), യുവകലാസാഹിതി സംയുക്തമായി വയലാർ രാഘവപറമ്പിൽ ചന്ദ്രകളഭത്തിൽ നടന്ന വയലാർ രാമവർമ അനുസ്മരണം സംഗീത സംവിധായകനും ഗായകനുമായ വി.റ്റി. മുരളി ഉദ്ഘാടനം ചെയ്തു.
ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൻ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന വയലാർ അനുസ്മരണത്തിൽ ആലംകോട് ലീലാകൃഷ്ണൻ, ഒലീന ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് പൊതുസമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം, തോമസ് ഐസക്ക്, സി.എസ്. സുജാത, മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ, സി.പി.ഐ ജില്ല സെക്രട്ടറി എസ്. സോളമൻ, ടി.ജെ. ആഞ്ചലോസ്, ടി.ടി. ജിസ്മോൻ, എ.എം. ആരിഫ്, മനു സി. പുളിക്കൽ, എം.എൽ.എമാരായ എച്ച്. സലാം, ദലീമ ജോജോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

