ആലപ്പുഴ: കോവിഡ് മാനദണ്ഡം പാലിച്ച് കേരളത്തിലെ ആരാധനാലയങ്ങൾ തുറക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. എം. താജുദ്ദീൻ, വർക്കിങ് പ്രസിഡൻറ് കമാൽ എം. മാക്കിയിൽ, ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി എന്നിവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അനുമതി നിഷേധിച്ചതിൽ പ്രതിഷേധം
കായംകുളം: പല മേഖലക്കും ഇളവ് നൽകിയപ്പോൾ ആരാധനാലയങ്ങൾക്ക് അനുമതി നിഷേധിച്ചതിനെതിരെ കെ.എം.വൈ.എഫ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷഹീദാർ ജുമാമസ്ജിദിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ദക്ഷിണ കേരള ജം ഇയ്യതുൽ ഉലമ ജില്ല സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു.
കെ.എം.വൈ.എഫ് ജില്ല സെക്രട്ടറി എസ്.കെ. നസീർ അധ്യക്ഷത വഹിച്ചു.
താലൂക്ക് പ്രസിഡൻറ് അബ്ദുൽ കബീർ അദ്ദാഇ, ഡോ. മുഹമ്മദ് താഹ, സിദ്ദീഖ് മൗലവി, നാസിറുദ്ദീൻ മന്നാനി, സാദിഖ് അഹ്മദ്, അനീർ മൗലവി, ഫൈസൽ മൗലവി, അഫ്സൽ ഖയ്യൂം എന്നിവർ സംസാരിച്ചു.