Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുമട്ടുതൊഴിലാളി വിശ്രമകേന്ദ്രം പൊളിച്ചത്​ അന്വേഷിക്കണം: കോൺഗ്രസ്

text_fields
bookmark_border
ചുമട്ടുതൊഴിലാളി വിശ്രമകേന്ദ്രം പൊളിച്ചത്​ അന്വേഷിക്കണം: കോൺഗ്രസ്
cancel
camera_alt

ചുമട്ടുതൊഴിലാളി വിശ്രമകേന്ദ്രം പൊളിച്ചുമാറ്റിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പതിച്ച പോസ്റ്റർ 

അ​രൂ​ർ: മു​ക്കം വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി വി​ശ്ര​മ​കേ​ന്ദ്രം പൊ​ളി​ച്ചു​മാ​റ്റി​യ​തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ്​ റീ​റോ​ളി​ങ്​ ക​മ്പ​നി​യു​ടെ ഉ​ട​മ അ​നു​വ​ദി​ച്ച ര​ണ്ട​ര സെൻറ് സ്ഥ​ല​ത്ത് സി.​ഐ.​ടി.​യു, ഐ.​എ​ൻ.​ടി.​യു.​സി ചു​മ​ട്ടു​തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ​ക്ക് സം​യു​ക്ത​മാ​യി അ​നു​വ​ദി​ച്ച​താ​ണ് വി​ശ്ര​മ​കേ​ന്ദ്രം.

പ​ഞ്ചാ​യ​ത്തി​ന്റെ ന​മ്പ​ർ വാ​ങ്ങി, വൈ​ദ്യു​തി ക​ണ​ക്ഷ​നും എ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് സി.​ഐ.​ടി.​യു സ്വ​ന്ത​മാ​ക്കി​യ വി​ശ്ര​മ​കേ​ന്ദ്രം ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ ക​മ്പ​നി​യു​ടെ പ്ര​ധാ​ന ഗേ​റ്റ് സ്ഥാ​പി​ക്കാ​ൻ പൊ​ളി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ട് യൂ​നി​യ​നു​ക​ളും സം​യു​ക്ത​മാ​യി സ്ഥാ​പി​ച്ച വി​ശ്ര​മ​കേ​ന്ദ്രം ഐ.​എ​ൻ.​ടി.​യു.​സി നേ​താ​ക്ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി വി​റ്റ​തി​ന് പി​ന്നി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ട് ന​ട​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന​രി​കി​ൽ​ത​ന്നെ സി.​ഐ.​ടി.​യു വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന് ര​ണ്ട് സെൻറ് സ്ഥ​ലം അ​ന്വേ​ഷി​ച്ചു​ന​ട​ന്ന​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ഒ​ന്നാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് കെ.​കെ. സു​ധീ​ർ പ​റ​ഞ്ഞു. ക​മ്പ​നി​പ്പ​ടി​ക്ക​ൽ അ​നു​വ​ദി​ച്ച വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു​മാ​സ​ത്തേ​ക്ക് പാ​ർ​ട്ടി അ​ട​യാ​ള​ങ്ങ​ളും കൊ​ടി​യും ഫോ​ട്ടോ​യും മ​റ്റും സ്ഥാ​പി​ക്ക​രു​തെ​ന്ന നി​ബ​ന്ധ​ന സി.​ഐ.​ടി.​യു തൊ​ഴി​ലാ​ളി​ക​ൾ അം​ഗീ​ക​രി​ച്ച​ത് ര​ഹ​സ്യ ഡീ​ലി​ന്റെ തെ​ളി​വാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൽ പോ​സ്റ്റ​ർ പ​തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Probe Porter’s Rest House Demolition: Congress
Next Story