ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു
text_fieldsചാരുംമൂട്: കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. പരിക്കേറ്റ ഭാര്യയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറനാട് മാമ്മൂട് പാണ്ഡ്യൻവിളയിൽ ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവാണ് (29) പരിക്കേറ്റ് ചികിത്സയിലുള്ളത്.
വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. നാളുകളായി ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട സ്വദേശിയാണ് ശ്രീകുമാർ. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കുട്ടികൾ ഇപ്പോൾ ശ്രീകുമാറിന്റെ വീട്ടിലാണ്. കുറച്ചുനാളായി ബിന്ദു ഉളവുക്കാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് താമസം. സംഭവത്തെതുടർന്ന് ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

