Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഡ്സ് സ്കൂളിന്‍റെ പൂന്തോട്ടം നശിപ്പിച്ചു

text_fields
bookmark_border
ബഡ്സ് സ്കൂളിന്‍റെ പൂന്തോട്ടം നശിപ്പിച്ചു
cancel
camera_alt

സ്കൂ​ൾ മു​റ്റത്ത്​ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ

Listen to this Article

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിനു കീഴിൽ ആരംഭിച്ച ഭിന്നശേഷിക്കുട്ടികൾക്കുള്ള ബഡ്സ് സ്കൂളിന്‍റെ പൂന്തോട്ടവും ഭിത്തിയും കരിഓയിൽ ഒഴിച്ച് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ഒരാഴ്ച മുമ്പ് സ്കൂളിനു സമീപം സ്ഥാപിച്ചിരുന്ന ഹരിത കർമ മിഷന്‍റെ എം.സി.ആറും സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചിരുന്നു.

പ്രവേശനോത്സവം കഴിഞ്ഞ് തിങ്കളാഴ്ച ക്ലാസ് ആരംഭിക്കാൻ ഇരിക്കെയാണ് അക്രമം. കാലങ്ങളായി സാമൂഹിക വിരുദ്ധരുടെ താവളമായിരുന്ന സ്ഥലത്ത് സ്കൂൾ ആരംഭിച്ചതാണ് ഇത്തരം മനുഷ്യത്വഹീനമായ പ്രവൃത്തിക്ക് കാരണമെന്ന് പ്രസിഡന്‍റ് ടി.എസ്. സുധീഷ് ആരോപിച്ചു.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കാമറകൾ സ്ഥാപിച്ച് സുരക്ഷയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെയും രാഷ്ട്രീയ കക്ഷികളുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The garden was destroyed
Next Story