പുസ്തകവണ്ടി പ്രയാണം തുടങ്ങി
text_fieldsപള്ളിപ്പുറം തിരുനെല്ലൂർ സ്കൂളിന് 50 പുസ്തകങ്ങൾ നൽകി വയലാർ ശരത്ചന്ദ്ര വർമ
പുസ്തക വണ്ടി ഉദ്ഘാടനം ചെയ്യുന്നു
പൂച്ചാക്കൽ: വായനയുടെ പുതിയ രൂപവുമായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പുസ്തകവണ്ടിയിലൂടെ ഇടവഴികൾ സഞ്ചരിക്കുന്നു. അയ്യായിരത്തോളം ഗ്രന്ഥങ്ങളാണ് അഞ്ചു പഞ്ചായത്തിലെ മുഴുവൻ വിദ്യാലങ്ങളിലും തൊഴിൽശാലകളിലും വിതരണം ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് സ്മിത ദേവാനന്ദ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് ധന്യ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.കെ. ജനാർദനൻ, രാജേഷ് വിവേകാനന്ദ, അഡ്വ. ജയശ്രീ ബിജു, ജനറൽ എക്സ്റ്റന്ഷന് ഓഫിസർ ടി.എസ്. രജീഷ് എന്നിവർ സംസാരിച്ചു.

