ആലപ്പുഴ: ജില്ലയിലെ പോളിങ് വിവരങ്ങൾ കൂടുതല്‍ വേഗത്തിലറിയാൻ പോള്‍ മാനേജര്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കി നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെൻറർ. വോട്ടെടുപ്പിെൻറ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണസമയം മുതൽ പോൾ മാനേജർ വഴിയാകും ഉദ്യോഗസ്ഥതലത്തിൽ വിവരങ്ങൾ കൈമാറുക.
വോട്ടെടുപ്പ് ദിവസം ഓരോ ബൂത്തുകളില്‍ നിന്നുള്ള വോട്ടിങ് ശതമാനം കൃത്യമായ ഇടവേളകളില്‍ ഉദ്യോഗസ്ഥര്‍ നല്‍കും. പോളിങ് സ്റ്റേഷനിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നത് മുതൽ തിരിച്ചെത്തുന്നത് വരെയുള്ള വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തും. പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, സെക്ടറല്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കാൻ കഴിയുക.
ഉദ്യോഗസ്ഥരുടെ ഫോണില്‍ ലഭ്യമാകുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ചാണ് ആപ്പ് ഓപണ്‍ ചെയ്യേണ്ടത്. ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ വി. അജി ജേക്കബ് കുര്യന്, അഡീഷനല്‍ ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ കെ.കെ. മോഹനന് എന്നിവരുടെ േമൽനോട്ടത്തിലാണ് പ്രവർത്തനം.