Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതുരുത്തില്‍...

തുരുത്തില്‍ ഒറ്റപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ ​രണ്ട് കി​ലോ​മീ​റ്റ​റോ​ളം ബോ​ട്ട്​ തു​ഴഞ്ഞ്​​ പൊലീസ്

text_fields
bookmark_border
തുരുത്തില്‍ ഒറ്റപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ ​രണ്ട് കി​ലോ​മീ​റ്റ​റോ​ളം ബോ​ട്ട്​ തു​ഴഞ്ഞ്​​ പൊലീസ്
cancel
camera_alt

തു​രു​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചം​ഗ കു​ടും​ബ​ത്തെ എ​ട​ത്വ പൊ​ലീ​സി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ക​ര​ക്ക്​ എ​ത്തി​ക്കു​ന്നു

എ​ട​ത്വ: തു​രു​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട കു​ടും​ബ​ത്തെ എ​ട​ത്വ പൊ​ലീ​സി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. പ​ട്ട​ത്താ​നം ബി​ജു വ​ര്‍ക്കി​യു​ടെ കു​ടും​ബ​ത്തി​ലെ വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളും 15 ദി​വ​സം പ്രാ​യ​മാ​യ കു​ട്ടി​യും ഉ​ള്‍പ്പെ​ടെ അ​ഞ്ച് പേ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പ്ര​ധാ​ന പാ​ത​യി​ല്‍നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലാ​ണ് പ്ര​വാ​സി​യാ​യ ബി​ജു വ​ര്‍ക്കി​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. വെ​ള്ളം പൊ​ങ്ങി​യ​തി​നെ തു​ട​ര്‍ന്ന് ബി​ജു​വി​െൻറ ഭാ​ര്യ റ​സ്‌​ക്യു ടീ​മി​നെ വി​വ​രം അ​റി​യി​ച്ചു.

റെ​സ്‌​ക്യു ടീ​മി​ന് എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത സ്ഥ​ല​ത്തെ താ​മ​സ​ക്കാ​രാ​യ ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ ടീം ​പ്ര​വ​ര്‍ത്ത​ക​ര്‍ പൊ​ലീ​സി​െൻറ സ​ഹാ​യം തേ​ടി. സി.​ഐ ദ്വി​ജേ​ഷ്, എ​സ്‌.​ഐ സി​സി​ല്‍ ക്രി​സ്​​റ്റി​ല്‍ രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സും റെ​സ്‌​ക്യു പ്ര​വ​ര്‍ത്ത​ക​രും വീ​ട്ടി​ല്‍ എ​ത്തി.

മു​റി​ക്കു​ള്ളി​ല്‍ അ​ര​യോ​ളം വെ​ള്ള​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക ദ​മ്പ​തി​ക​ളെ​യും മ​റ്റ്​ അം​ഗ​ങ്ങ​ളെ​യും സാ​ഹ​സി​ക​മാ​യാ​ണ് ബോ​ട്ടി​ല്‍ ക​യ​റ്റി ക​ര​ക്ക്​ എ​ത്തി​ച്ച​ത്.

ബോ​ട്ടി​െൻറ എ​ന്‍ജി​ന്‍ ത​ക​രാ​റാ​യ​തി​നാ​ല്‍ പൊ​ലീ​സും റെ​സ്‌​ക്യൂ ടീം ​പ്ര​വ​ര്‍ത്ത​ക​രും ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം തു​ഴ​ഞ്ഞാ​ണ് ക​ര അ​ണ​ഞ്ഞ​ത്. കു​ടും​ബ​ത്തെ തി​രു​വ​ല്ല​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescueEdathuapolice
Next Story