Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവമോർച്ച നേതാവടക്കം...

യുവമോർച്ച നേതാവടക്കം നടത്തിയ സ്വർണ പണയ തട്ടിപ്പ്; പൂട്ടിയിട്ടിരുന്ന സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി

text_fields
bookmark_border
യുവമോർച്ച നേതാവടക്കം നടത്തിയ സ്വർണ പണയ തട്ടിപ്പ്; പൂട്ടിയിട്ടിരുന്ന സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി
cancel

ചാ​രും​മൂ​ട്: യു​വ​മോ​ർ​ച്ച നേ​താ​വ​ട​ക്കം ന​ട​ത്തി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നെ തു​ട​ർ​ന്ന് പൂ​ട്ടി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ സ്വ​ർ​ണ​പ്പ​ണ​യ സ്ഥാ​പ​ന​ത്തി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ചു​ന​ക്ക​ര കോ​മ​ല്ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​ല​കം ഫി​നാ​ൻ​സി​ലാ​ണ് കു​റ​ത്തി​കാ​ട് പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് കു​റ​ത്തി​കാ​ട് എ​സ്.​എ​ച്ച്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സെ​ത്തി​യ​ത്. പൂ​ട്ട് ത​ല്ലി​പ്പൊ​ളി​ച്ചാ​യി​രു​ന്നു പൊ​ലീ​സ് സ്ഥാ​പ​ന​ത്തി​ൽ ക​യ​റി​യ​ത്. ഇ​ട​പാ​ടു​കാ​രാ​യ നി​ര​വ​ധി​യാ​ളു​ക​ളും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. സ്വ​ർ​ണ വാ​യ്പ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും മു​ക്കു​പ​ണ്ട​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. സ്ഥാ​പ​നം സീ​ൽ​ചെ​യ്താ​ണ് പൊ​ലീ​സ്​ മ​ട​ങ്ങി​യ​ത്. ഇ​വ​രു​ടെ ക​റ്റാ​നം ഇ​ല്ല​ത്തു മു​ക്കി​ലു​ള്ള ബ്രാ​ഞ്ചി​ലും പൊ​ലീ​സ് ശ​നി​യാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തും. സ്വ​ർ​ണ പ​ണ​യം​വെ​ച്ച് വാ​യ്പ​യെ​ടു​ത്ത​വ​രെ ഉ​ട​മ മൂ​ന്നാം​കു​റ്റി സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ, ജീ​വ​ന​ക്കാ​രി കോ​മ​ല്ലൂ​ർ സ്വ​ദേ​ശി​നി ടി​നു ത​മ്പാ​ൻ, സ​ഹാ​യി കോ​മ​ല്ലൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വ​ർ​ണ​വും പ​ണ​വും തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ച്ച​താ​യി കാ​ട്ടി നി​ര​വ​ധി​യാ​ളു​ക​ൾ പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. സ്വ​ർ​ണ​പ​ണ​യം വെ​ച്ച് വ​ഞ്ചി​ത​രാ​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ ക​റ്റാ​നം സ്വ​ദേ​ശി​നി സു​മ വി​നോ​ദ്, ക​രി​മു​ള​യ്‌​ക്ക​ൽ സ്വ​ദേ​ശി​നി സു​ബീ​ന, കോ​മ​ല്ലൂ​ർ സ്വ​ദേ​ശി​നി സ​ര​സ്വ​തി​യ​മ്മ എ​ന്നി​വ​രാ​യി​രു​ന്നു ആ​ദ്യ പ​രാ​തി​ക്കാ​ർ. പി​ന്നീ​ട് നാ​ൽ​പ​തി​ല​ധി​കം പേ​ർ പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. ര​ണ്ട് കോ​ടി​യോ​ളം രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് വി​വ​രം. കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള മൂ​വ​രും ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പാ​ർ​ട്ണ​ർ എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ​ഹാ​യി​യാ​യ രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ യു​വ​മോ​ർ​ച്ച ജി​ല്ല സെ​ക്ര​ട്ട​റി​യാ​ണ്. സൗ​ഹൃ​ദം മു​ത​ലാ​ക്കി മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​യം വ​ച്ചി​രു​ന്ന സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ കു​റ​ഞ്ഞ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റി​വെ​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി​യെ​ന്ന് ഇ​ട​പാ​ടു​കാ​ർ പ​റ​യു​ന്നു. വാ​യ്പ തു​ക കൃ​ത്യ​മാ​യി അ​ട​ച്ച​വ​ർ​ക്ക് പോ​ലും സ്വ​ർ​ണം ന​ൽ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamKERALA CRIMEfinancial fraud
News Summary - Police inspect locked establishment
Next Story