Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഫയർഫോഴ്​സ്...

ഫയർഫോഴ്​സ് വാഹനത്തിന്​​ വഴി നൽകിയില്ല; കാർ ഉടമക്കെതിരെ പൊലീസ്​ കേസെടുത്തു

text_fields
bookmark_border
ഫയർഫോഴ്​സ് വാഹനത്തിന്​​ വഴി നൽകിയില്ല; കാർ ഉടമക്കെതിരെ പൊലീസ്​ കേസെടുത്തു
cancel
camera_alt

തു​റ​വൂ​ർ താ​ലൂ​ക്ക്​ ആ​ശു​പു​ത്രി​യി​ലെ തീ​പി​ടു​ത്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​പോ​യ ഫ​യ​ർ​ഫോ​ഴ​സ്​ വാ​ഹ​നം


ക​ട​ത്തി​വി​ടാ​തെ സ​ഞ്ച​രി​ക്കു​ന്ന കാ​ർ

ആ​ല​പ്പു​ഴ: തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​പോ​യ ഫ​യ​ർ​ഫോ​ഴ്സി​ന്​ വ​ഴി ന​ൽ​കാ​തി​രു​ന്ന കാ​റു​ട​മ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. കു​ത്തി​യ​തോ​ട് കോ​ട​ന്തു​രു​ത്ത് വൈ​കു​ണ്ട​ത്തി​ൽ സു​ജി​ത്തി​നെ​തി​രെ​യാ​ണ് പ​ട്ട​ണ​ക്കാ​ട്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ആ​ല​പ്പു​ഴ എ​സ്.​എ​ച്ച്.​ഒ​യു​ടെ പ​രാ​തി​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ വാ​ഹ​നം ഓ​ടി​ച്ച​തി​നാ​ണ്​ കേ​സെ​ടു​ത്ത​ത്. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ൾ സൂ​ക്ഷി​ച്ച ​ഗോ​ഡൗ​ണി​ലാ​ണ്​ തീ​പ​ട​ർ​ന്ന​ത്.

തീ​കെ​ടു​ത്താ​ൻ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ തു​റ​വൂ​രി​ലേ​ക്ക്​ പോ​യ ഫ​യ​ർ​​ഫോ​ഴ്​​സി​ന്‍റെ വാ​ഹ​ന​ത്തി​നാ​ണ്​ വ​ഴി ത​ട​സ്സ​മു​ണ്ടാ​ക്കി​യ​ത്. രാ​വി​ലെ 10.25ന്​ ​ദേ​ശീ​യ​പാ​ത​യി​ൽ പൊ​ന്നാം​വെ​ളി ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം.

കെ.​എ​ൽ. 32വി 7934 ​എ​ന്ന ന​മ്പ​ർ കാ​റാ​ണ്​ മാ​ർ​ഗ​ത​ട​സ്സ​മു​ണ്ടാ​ക്കി​യ​ത്. ഫ​യ​ർ​ഫോ​ഴ്​​സ്​ വാ​ഹ​നം ക​ട​ത്തി​വി​ടാ​തെ പോ​കു​ന്ന കാ​റി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

ലൈസൻസ് താ​ൽ​ക്കാ​ലി​ക​മാ​യി സസ്​പെൻഡ്​ ചെയ്തു

ആ​ല​പ്പു​ഴ: തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ത്തി​ന്​ പോ​യ ഫ​യ​ർ​ഫോ​ഴ്​​സി​ന്‍റെ വാ​ഹ​ന​ത്തി​ന്​ വ​ഴി ന​ൽ​കാ​ത്ത സം​ഭ​വ​ത്തി​ൽ കാ​റു​ട​മ​യു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു. കു​ത്തി​യ​തോ​ട് സ്വ​ദേ​ശി സു​ജി​ത്തി​ന്റെ ലൈ​സ​ൻ​സാ​ണ് ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ർ.​ടി.​ഒ ആ​റ്​ മാ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. സം​ഭ​വ​ത്തി​ൽ ഓ​ഫി​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് സു​ജി​ത്തി​നോ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച സു​ജി​ത്തും ഭാ​ര്യ​യും എ​ൻ​ഫോ​ഴ്​​മെ​ന്‍റ്​ ആ​ർ.​ടി.​ഒ. ഓ​ഫി​സി​ലെ​ത്തി. സു​ജി​ത്തി​ന് എ​ഴു​തി ത​യാ​റാ​ക്കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സി​ന് മ​റു​പ​ടി​യും സു​ജി​ത്ത് എ​ഴു​തി ന​ൽ​കി.

സം​ഭ​വ സ​മ​യ​ത്ത് കാ​റി​ൽ മ​ക​നും ഭാ​ര്യ​യു​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക്ക് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ത​ങ്ങ​ളും യാ​ത്ര ചെ​യ്ത​ത്. മ​ക​ന്റെ ക​ര​ച്ചി​ൽ കാ​ര​ണം ഫ​യ​ർ​ഫോ​ഴ്സി​ന്റെ ഹോ​ണ​ടി കേ​ട്ടി​ല്ലെ​ന്നാ​ണ് മ​റു​പ​ടി​യി​ലു​ള്ള​ത്. തെ​റ്റ് പ​റ്റി​യെ​ന്നും അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ന്നു​മാ​ണ് വാ​ഹ​ന ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. തു​ട​ർ​ന്ന് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ട​ക്കു​ക​യാ​യി​രു​ന്നു. ആ​റ്​ മാ​സ​ത്തേ​ക്ക് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​തി​നൊ​പ്പം അ​ഞ്ച്​ ദി​വ​സം എ​ട​പ്പാ​ളി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നും സു​ജി​ത്തി​നോ​ട് നി​ർ​ദേ​ശി​ച്ചു. കാ​ർ പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സി​ന്‍റെ ക​സ്​​റ്റ​ഡി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police CaseKerala Fire Forcealappuza
News Summary - Police file case against car owner for not giving way to fire force vehicle
Next Story