തേപ്പുപാറയിലെ കുന്നുകൾക്ക് കാവ്യപ്രതിരോധം
text_fieldsകൊടുമൺ: ഏഴംകുളം പഞ്ചായത്തിലെ തേപ്പുപാറയിലെ ചീരംകുന്ന്, വേളമുരുപ്പ് ഉൾപ്പെടെ കുന്നുകൾ സംരക്ഷിക്കാൻ കവികൾ ഒത്തുചേർന്നു. തേപ്പുപാറയിൽ സംഘടിപ്പിച്ച കാവ്യപ്രതിരോധം സാഹിത്യ- പരിസ്ഥിതി പ്രവർത്തകൻ ബാബു ജോൺ ഉദ്ഘാടനം ചെയ്തു. തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതി ചെയർമാൻ വിജയൻ നായർ അധ്യക്ഷത വഹിച്ചു.
കൺവീനർ വിജു രാധാകൃഷ്ണൻ, ഗ്രന്ഥശാല സെക്രട്ടറിമാരായ സി.പി. സുഭാഷ്, രജീഷ്, പ്രിൻസ് വിളവിനാൽ, വെള്ളൂർ വിക്രമൻ തുടങ്ങിയവർ സംസാരിച്ചു. കവികളായ ജയ അജിത്, കാശിനാഥൻ, ഐക്കാട് മോഹൻ, അപ്പുക്കുട്ടൻ മംഗലശ്ശേരിൽ, രജനി മോഹൻ, ഡോ. അനൂപ് മുരളീധരൻ, കൂടൽ ഷാജി ഓലിക്കുളങ്ങര, സുരേന്ദ്രൻ എന്നിവർ കവിത ചൊല്ലി കുന്നുകൾ സംരക്ഷിക്കുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

